Followers

Tuesday, January 24, 2023

ആരോഗ്യത്തിന് ആരാണ് അധികാരി?

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ വന്ന വാർത്തകളിൽ ചിലതുമാത്രമാണിത്. പെട്ടന്നുള്ള ഒരു ഗൂഗിൾസെർച്ചിൽ കിട്ടിയത്. എങ്കിൽ സമയമെടുത്ത് നമ്മുടെ നാട്ടിൽമാത്രംഒരു സർവ്വേ നടത്തിയാൽത്തന്നെ ഇക്കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള പുതിയ ട്രെന്റ് ആയ   കുഴഞ്ഞുവീണു മരണങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത  വാർത്തകൾ ലഭിക്കും. അപ്പോൾ ലോകം മുഴുവനുമുള്ള കണക്കെടുത്താലോ? 

കുഴഞ്ഞുവീണുമരിച്ചു എന്നാണു തലക്കെട്ടെങ്കിൽ ഒരാൾ പ്രായംചെന്ന് ആയുസ്സെത്തി മരിച്ചു എന്നു കേൾക്കുന്നതു പോലുള്ള ഒരു അതിസാധാരണത്ത്വവും അംഗീകാരവും ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നത് ആധുനികവൈദ്യശാസ്ത്രത്തിന്റെ  ഏകാധിപത്യത്തൊപ്പിയിലെ ഒരു പൊൻതൂവലാണെന്നതു സംശയമില്ല ! തൊട്ടുമുമ്പുള്ള നിമിഷംവരെ ആരോഗ്യത്തോടെ ദൈനംദിന കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്ന അനേകായിരങ്ങൾ  ഇത്രയും കുറഞ്ഞ കാലയളവിൽ പ്രായഭേദമന്യേ  കുഴഞ്ഞുവീണുമരിക്കുന്ന ആധുനിക ആരോഗ്യലോകത്തിന് അഭിമാനിക്കാൻ വകയേറെയുണ്ട് !


കുഴഞ്ഞുവീണു മരിച്ചു എന്നു പറഞ്ഞാൽപ്പിന്നെ അതിൽക്കൂടുതൽ വിശദീകരണമൊന്നും ചോദിക്കണ്ട, വിശദീകരണം നൽകാനുള്ള ബാദ്ധ്യത ലോകത്തിലെ ഒരു ആരോഗ്യ പ്രവർത്തകനും മരുന്നുകമ്പനിയ്ക്കും  ഗവൺമെന്റിനും ആരോഗ്യ സംഘടനകൾക്കുമില്ല, അത് നിങ്ങളുടെ വിധിയാണ് എന്നത് ഏതാണ്ട് പ്രബുദ്ധശാസ്ത്രലോകം അംഗീകരിച്ച മട്ടാണ്. ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ സംഭാവനയുടെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇതിലും ഭേദം മനുഷ്യർ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും നൂറ്റാണ്ടുകാലത്തോളം ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആ കാലഘട്ടമാണ്.

മറ്റൊന്നും വേണ്ട, എന്തുകൊണ്ട് ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളായിട്ട്  അരോഗദൃഢഗാത്രരായിരുന്നവരിൽപ്പോലും കുഴഞ്ഞുവീണു മരണങ്ങൾ ഇത്രയധികം വർദ്ധിച്ചു  എന്നതിന് ആർക്കെങ്കിലും സത്യസന്ധവും സാമാന്യജനത്തിന്റെ വിവേചന ബുദ്ധിയ്ക്കു നിരക്കുന്നതുമായ ഒരുത്തരം തരാൻ കഴിയുമോ? കോവിഡപ്പന്റെ പേരു മാത്രം പറയരുത്. ആ അസുരനിൽനിന്നു രക്ഷനേടാൻ എന്നു പറഞ്ഞാണല്ലോ ലോകത്തിലുള്ളവരെയെല്ലാം പിടിച്ചു കൊണ്ടുപോയി വരിവരിയായി നിർത്തി വാക്സിനേഷൻ എടുപ്പിച്ചത്. അതിനിപ്പുറം രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കുഴഞ്ഞുവീണുമരണങ്ങൾ കൂടിവരുന്നു. വ്യക്തിപരമായി താൽപ്പര്യമില്ലാഞ്ഞിട്ടും ഗവൺമെന്റ് നിർദ്ദേശം മറികടക്കാനാവാത്തതിനാലും യാത്രാസ്വാതന്ത്ര്യമില്ലാതാവുമെന്നു ഭയന്നും പൊതുപരീക്ഷകൾക്കും മറ്റും ഇരിക്കാൻ കഴിയാതെ വരുമെന്നു പേടിച്ചും സമൂഹം ഒറ്റപ്പെടുത്തുമെന്ന് വിചാരിച്ചുംമറ്റും വാക്സിനേഷൻ എടുത്തവരോടു  വസ്തുനിഷ്ഠവും, ആധികാരികവും വിശ്വസനീയവുമായ എന്തു സമാധാനമാണ് ആഗോളആധുനികആരോഗ്യശാസ്ത്ര മേഖലയിലെ തലതൊട്ടപ്പൻമാർക്കു പറയാനുള്ളത്? 

നാമോരോരുത്തരും നമ്മുടെ  ആരോഗ്യത്തിന് ബാദ്ധ്യസ്ഥരും അവകാശികളും അധികാരികളും ആണ്. ആ ബാദ്ധ്യതയും അവകാശവും അധികാരവും ഒരു സാധാരണ ഭാവിപ്രവചനത്തേക്കാൾ മേന്മയേറിയ മറ്റൊരുറപ്പും  തരാനാകാത്ത ആധുനിക ഔഷധശാസ്ത്രമെന്ന വേറൊരു സാദ്ധ്യതയുടെ പേരിൽ മറ്റുള്ളവർ നമ്മിൽ അടിച്ചേൽപ്പിക്കുന്നത്  ആരോഗ്യകരമോ എന്നതാണ് ഇനിയെങ്കിലും ഇവിടുത്തെ കോടതികളടക്കമുള്ളവർ ചിന്തിക്കേണ്ട വിഷയം.  ഏതേതുതരം രോഗങ്ങൾക്ക് ഏതേതു തരം ചികിത്സാരീതിയാണ് തൻ്റെ ശരീരത്തിൽ ഫലവത്തായി അനുഭവപ്പെട്ടിട്ടുള്ളതെന്ന്  വ്യക്തിയ്ക്കോ  വ്യക്തിയുടെ അടുത്ത സ്വന്തക്കാർക്കോ അല്ലേ പറയാനാവുക. എല്ലാ ചികിത്സാരീതിയിലെയും നല്ല വശങ്ങളെ അംഗീകരിക്കുന്നതിനോട് ആധുനികഔഷധശാസ്ത്രം കൈകാര്യം ചെയ്യുന്നവരിൽ മാത്രമാണ് എതിർപ്പു കണ്ടിട്ടുള്ളത്. ഇതെന്തിനാണെന്നതാണ് കാതലായ ചോദ്യം.

നല്ലപ്രായത്തിൽത്തന്നെ കുഴഞ്ഞു വീണുമരണമെന്ന പുത്തൻമരണക്കെണിയിൽപ്പെട്ട്  വെറുതെ പൊലിഞ്ഞുപോയ ,  ഒന്നോ രണ്ടോ അങ്കത്തിന് ഇനിയും ബാല്യമുണ്ടായിരുന്ന പരേതാത്മാക്കൾ ഇതേ ചോദ്യവുമായി നമുക്കിടയിൽ അലയുന്നുണ്ടാവാം. 

അവർക്ക്  ശാന്തി ലഭിക്കട്ടെ.

No comments:

Post a Comment