'വെണ്മലയാളം' വെളിച്ചം കണ്ടിരിക്കുന്നു. ഈ ഭൂമിമലയാളത്തിന്
സമർപ്പിക്കാൻ എന്റേതായി ഒരു കവിതാസമാഹാരം കൂടി. 2014 ൽ സീയെല്ലെസ് ബുക്സ് പുറത്തിറക്കിയ 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന ആദ്യ കവിതാസമാഹാരത്തിനു ശേഷം 2014 ആഗസ്തിനും 2016 ആഗസ്തിനും ഇടയ്ക്ക് എഴുതിയ 38 കവിതകളാണ് 'വെണ്മലയാളം' എന്ന പുതിയകവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തൃശൂരിലെ അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ബുക്സ് ആണ് വെണ്മലയാളത്തിൻറെ പ്രസാധകർ.
ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുപ്പതാം തീയതിയാണ് പുസ്തകത്തിൻറെ ആദ്യപ്രതി കയ്യിൽ കിട്ടുന്നത്. മുപ്പത്തഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ (2016 November 2 to November 12) ഗ്രീൻ ബുക്സിൻറെ സ്റ്റാൾ വഴി പുസ്തകം ആദ്യമായി വിൽപ്പനയ്‌ക്കെത്തി.
മേളയിൽ വച്ച് തന്നെ പുസ്തകത്തിൻറെ
ഔപചാരിക പ്രകാശനകർമ്മവും ലളിതമായ രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് ഈശ്വരകൃപയായി കാണുന്നു. പുസ്തകത്തിൻറെ കവർ പേജ് ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എൻറെ പ്രിയസഹോദരി ഗീത മുരളീധരൻറെ
ഓയിൽ പെയ്ന്റിംഗ് ആണ് എന്നത്
മറ്റൊരു സന്തോഷം.
ഓയിൽ പെയ്ന്റിംഗ് ആണ് എന്നത്
മറ്റൊരു സന്തോഷം.
മുപ്പത്തഞ്ചാമത് ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവം നടന്ന ഷാർജ എക്സ്പോ സെൻററിൽ വച്ചാണ് പുസ്തകത്തിൻറെ പ്രകാശനകർമ്മം നടന്നത്. ബഹുമാനപ്പെട്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ വൈ. എ. റഹിം ആണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകനും
യു. എ. ഇ യിലെ ആദ്യ മലയാള റേഡിയോ ആയ ഉം-അല്‍- കോയിന്‍ റേഡിയോയുടെ സ്ഥാപകരിൽ പ്രധാനിയുമായ ശ്രീ കെ. പി. കെ. വേങ്ങര പുസ്തകം ഏറ്റുവാങ്ങി. ഇരുവരും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.
യു. എ. ഇ യിലെ ആദ്യ മലയാള റേഡിയോ ആയ ഉം-അല്‍- കോയിന്‍ റേഡിയോയുടെ സ്ഥാപകരിൽ പ്രധാനിയുമായ ശ്രീ കെ. പി. കെ. വേങ്ങര പുസ്തകം ഏറ്റുവാങ്ങി. ഇരുവരും ചടങ്ങിൽ സംസാരിക്കുകയുണ്ടായി.
മലയാളികളുടെ ഓൺ ലൈൻ
കൂട്ടായ്മയായ കൂട്ടം.കോമിൻറെ
സ്ഥാപകനും ഇക്കഴിഞ്ഞ
ഒക്ടോബറിൽ നിലവിൽ വന്ന
ഓ.എൻ.വി ഫൗണ്ടേഷൻ്റെ
ചെയർമാനുമായ
ശ്രീ എൻ. എസ്. ജ്യോതികുമാർ ആണ്.
കൂട്ടായ്മയായ കൂട്ടം.കോമിൻറെ
സ്ഥാപകനും ഇക്കഴിഞ്ഞ
ഒക്ടോബറിൽ നിലവിൽ വന്ന
ഓ.എൻ.വി ഫൗണ്ടേഷൻ്റെ
ചെയർമാനുമായ
ശ്രീ എൻ. എസ്. ജ്യോതികുമാർ ആണ്.
പലപ്പോഴായി എഴുതിയ മുപ്പത്തിയെട്ട് കവിതകളാണ് 'വെണ്മലയാളം' എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. അക്കൂട്ടത്തിൽ മലയാളഭാഷയെ കുറിച്ചെഴുതിയ ഒരു കവിതയുടെ പേരായ 'വെണ്മലയാളം' എന്ന ശീർഷകം തന്നെ പുസ്തകത്തിനും സ്വീകരിച്ചത് മാതൃഭാഷയോടുള്ള ആദരവായിത്തന്നെയാണ്. കവിതകളിലെ വിഷയങ്ങൾ പ്രകൃതി വർണ്ണന, ആദരാഞ്ജലി, ആനുകാലിക സംഭവങ്ങൾ, ആക്ഷേപഹാസ്യം, ഭക്തി, തത്ത്വചിന്തകൾ, കുട്ടിക്കവിതകൾ എന്നിങ്ങനെ പലതാണ്. അവയെല്ലാം ഈണത്തിൽ എഴുതാനാണ് ശ്രമിച്ചിട്ടുള്ളത്.
കേരളം ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന 2016 നവംബർ മാസം തന്നെ വെണ്മലയാളത്തെ വെളിച്ചം കാണിക്കാനായത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സംതൃപ്തി നൽകിയ കാര്യമാണ്. മലയാളഭാഷയാകുന്ന പാലാഴിയിലേക്ക് വെണ്മയുടെ ഒരു ഒരു കുഞ്ഞുതുള്ളിയെങ്കിലും ഇറ്റിക്കാൻ 'വെണ്മലയാള'ത്തിന് കഴിയണമേ എന്നാണ് എൻറെ പ്രാർത്ഥന.
വെണ്മലയാളം പുസ്തകമായതിൻറെ നാൾവഴികളെ കുറിച്ചോർക്കുമ്പോൾ ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. അതിലാദ്യം നന്ദി പറയേണ്ടത് ഞാൻ കവിതകൾ ബ്ലോഗിൽ ഇടുമ്പോൾ അത് വായിക്കാനും അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്താറുള്ള എൻറെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളോടാണ്. നിങ്ങളുടെ പ്രോത്സാഹനമാണ് ഈ കവിതകളെ ഒരു പുസ്തകരൂപത്തിൽ ആക്കാൻ എനിക്ക് ധൈര്യം തന്നത്.
പി.നാരായണക്കുറുപ്പ്സാറിൻറെ അവതാരിക |
സിറിയക് സാറിൻറെ ആശംസ |
പുസ്തകത്തിൻറെ അവതാരിക എഴുതാൻ ഏറ്റവും ആദരണീയനായ പി നാരായണക്കുറുപ്പ് സാറിനെ ലഭിച്ചത് മറ്റൊരു അനുഗ്രഹം. ആ അനുഗ്രഹത്തിന് കാരണക്കാരനായ ബിപിൻ സാറിനോടുള്ള കൃതജ്ഞത വാക്കുകളിൽ തീർക്കാനാവില്ല. എനിക്കും കുടുംബത്തിനും ഗുരുവും വഴികാട്ടിയും ആയ ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട സിറിയക് സാറിൻറെ ആശംസയ്ക്കും വാത്സല്യത്തിനും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും. എഫ് ബി യിലെ എൻറെ സുഹൃത്തുക്കളും അല്ലാത്തവരുമായ വായനക്കാർ, അഭ്യുദയകാംക്ഷികൾ എല്ലാവരോടും ഈ വേളയിൽ പറയാൻ നന്ദി മാത്രം. ഗ്രീൻ ബുക്സിൻറെ മാർക്കറ്റിങ്ങ് മാനേജർ ശ്രീ ശ്രീനിവാസൻ, സബ് എഡിറ്റർ ശ്രീമതി ശോഭ എന്നിവരോടും നന്ദി പറയുന്നു. ഈ പ്രകാശനച്ചടങ്ങ് ഭംഗിയായി നടത്താൻ സഹായിച്ച പ്രിയമിത്രം ശ്രീകുമാർ, സന്തോഷ്, വേണു എല്ലാവർക്കും അകമഴിഞ്ഞ നന്ദി.
വിദേശികൾക്ക് ഇവിടെ ഈ പ്രവാസഭൂമിയിൽ നിന്നുകൊണ്ട് അവരവരുടെ മാതൃഭാഷയെ പരിപോഷിപ്പിക്കാൻ അവസരങ്ങളൊരുക്കുന്ന യു എ ഇ ഭരണാധികാരികളുടെ, പ്രത്യേകിച്ചും ഷാർജ പ്രസിഡൻറ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഹൃദയവിശാലതയെ നമിക്കാതെ വയ്യ!
ഇതിനൊക്കെ പുറമേ ഈ ഷാർജ പുസ്തകോത്സവവേളയിൽ ലഭിച്ച കുറെയേറെ സുഹൃത്തുക്കൾ ഉണ്ട്. പേരെടുത്ത് പറഞ്ഞാൽ അത് വലിയ ലിസ്റ്റ് ആകും. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ കൂട്ടത്തിലുള്ളവരുടെ എല്ലാ അക്ഷരസംരഭങ്ങളിലും പങ്കാളികളാകാനും തങ്ങളുടെ ഒത്തൊരുമ കൊണ്ട് അവയെ വേര് പിടിപ്പിക്കാനും വളർന്നുവരാനും എന്നും പ്രോത്സാഹിപ്പിക്കുന്നവർ. എഫ് ബി യുടെ ചുമരുകൾക്കുള്ളിൽ നിന്ന് പുറത്ത് വന്ന് ഒരു കൂട്ടായ്മയായവർ. പലരെയും ആദ്യമായി കാണുകയായിരുന്നു എങ്കിലും ഏറെ നാളത്തെ അടുപ്പം തോന്നിപ്പിച്ചുകൊണ്ടാണ് പലരും മേള കഴിഞ്ഞു പിരിഞ്ഞത്, വീണ്ടും ഒരുമിച്ച് കൂടാം എന്ന സന്തോഷവുമായി. അവരോരുത്തരുടെയും സൗഹൃദവും സഹകരണവും ഈ പുസ്തകപ്രകാശനവേളയിൽ ഞാൻ അനുഭവിച്ചു. ഒരുപാട് നന്ദി. ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മനോഹര ചിത്രങ്ങൾ പ്രവീൺ പാലക്കീൽ എന്ന സുഹൃത്ത് എടുത്തതാണ്.(https://www.facebook.com/praveenpnr)
പുസ്തകപ്രകാശനം നടന്നതിന്റെ അടുത്ത ദിവസം സി ഡി യുമായി ഒരാൾ ചിരിച്ചു കൊണ്ട് മുൻപിൽ. "ഇതാ ടീച്ചറിൻറെ പുസ്തകപ്രകാശനത്തിൻറെ ഫോട്ടോസ്" എന്ന് പറഞ്ഞുകൊണ്ട്. ഈ പുസ്തകമേളയിലുടനീളം പ്രവീണിൻറെ കയ്യൊപ്പ് പതിഞ്ഞ മനോഹര ഫോട്ടോകൾ അതിൽ പങ്കെടുത്ത ഓരോരുത്തർക്കും സൂക്ഷിച്ചുവയ്ക്കാനായി സമ്മാനിച്ച പ്രവീൺ ഈ ദിവസങ്ങളെ അവിസ്മരണീയമാക്കി എന്ന് പറയാതെ വയ്യ. പ്രവീണിന് ഒരുപാട് നന്ദി. ശ്രീ നിസ്സാർ ഇബ്രാഹിമും തൻറെ ക്യാമറയിൽ പകർത്തിയ ഫോട്ടോകൾ അയച്ചുതരികയുണ്ടായി. തികച്ചും നിസ്വാർത്ഥമായ ഇത്തരം സൗഹൃദങ്ങൾ ലഭിച്ചു എന്നതാണ് ഈ പുസ്തകമേള എനിക്ക് തന്ന മറ്റൊരു പുണ്യം.
എൻറെ ഭർത്താവിനും മക്കൾക്കും കൂടി ഉള്ള നന്ദി കുറിക്കാതെ അവസാനിപ്പിക്കാൻ വയ്യ. ഓരോ കവിതയും പിറക്കുന്നതിൻറെ മുന്നോടിയായി എൻറെ ശ്രദ്ധ വേണ്ടത്ര പതിയാതെ പോകുന്നത് അവരിലാണല്ലോ. അവരുടെ ഈ സഹനം തന്നെയാണ് എന്നും എനിക്കുള്ള തുണ.
പുസ്തകം വാങ്ങിച്ച എല്ലാവർക്കും എൻറെ നന്ദി. വാങ്ങലിൽ മാത്രം ഒതുക്കാതെ പുസ്തകം വായിക്കുകയും നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും അറിയിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
വായനക്കാരുടെ അംഗീകാരം നേടുമ്പോൾ ആണ് ഏത് എഴുത്തും അർത്ഥ വത്തായിത്തീരുന്നത്. പുസ്തകം വായനക്കാർക്ക് എത്തിച്ചുകൊടുത്തുകഴിഞ്ഞാൽ രചയിതാവ് പിൻവാങ്ങണം. ശേഷം പുസ്തകത്തിൻറെ ഭാവി തീരുമാനിക്കേണ്ടത് വായനക്കാർ ആണ്.

പുസ്തകം വാങ്ങുവാനും വായിച്ച് അഭിപ്രായം അറിയിക്കുവാനും ഈ അവസരത്തിൽ എൻറെ പ്രിയ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ഗ്രീൻബുക്സിൻറെ ഔറ്റ്‌ലെറ്റുകളിലും അവരുടെ എക്സിബിഷൻ നടക്കുന്നിടത്തും പുസ്തകം ലഭ്യമായിരിക്കും. കൂടാതെ ഓൺലൈൻ സ്റ്റോർ വഴിയും പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്. പുസ്തകം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന contacts ഉപയോഗിക്കാവുന്നതാണ്.
Sreenivasan
Senior Manager, Marketing
marketing@greenbooksindia.com
Mob: 8129097778
Green Books Online Store link:
പുസ്തകം വായിക്കപ്പെടുമെന്ന പ്രതീക്ഷയോടെ
സ്നേഹപൂർവ്വം
ഗിരിജ നവനീതകൃഷ്ണൻ
girijanavaneeth@gmail.com
ഒരുപാടു സന്തോഷം ടീച്ചർ. പുസ്തകം വാങ്ങുന്നതാണ്... ആശംസകൾ
ReplyDeleteThank you Geetha
Deleteആശംസകൾ....
ReplyDeleteസന്തോഷം ടീച്ചര്‍..ആശംസകള്‍
ReplyDelete