Followers

Thursday, April 20, 2017

കണ്ണൻറെ ചിരി!


[അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവാഭരണം കളവ് പോയ പത്രവാർത്ത വായിച്ചപ്പോൾ മനസ്സിൽ തോന്നിയ വരികൾ. പതക്കം കണ്ണന് സമ്മാനിച്ച ചെമ്പകശ്ശേരി രാജാവ് ചൊല്ലുന്നതായി സങ്കല്പിച്ചെഴുതിയത്.]
google image 



അമ്പലപ്പുഴക്കണ്ണാ, കരിമുകിൽ 
മാലയല്ലതു പോയതെന്നോർക്കണം! 
ചൊല്ലു, നീയാർക്കായ് തുറന്നുകൊടുത്തു നിൻ 
നല്ല ശ്രീകോവിൽ വാതിലിൻ  പാളികൾ?

ചെമ്പകശ്ശേരി വാഴുന്ന കാലത്ത് 
നല്ല രത്‌നങ്ങളൊക്കെപ്പതിച്ചു ഞാൻ 
തന്നതല്ലേ നിനക്കാ പതക്കവും 
കൊണ്ടുപോയ്ക്കളഞ്ഞിട്ടു ചിരിപ്പിനോ?!

നല്ലൊരുമുളം തണ്ടൊടിച്ചെത്രയും 
വേഗമെത്തുമന്വേഷണസംഘവും 
കട്ട കള്ളനെ കിട്ടിയില്ലെങ്കിലോ 
കണ്ണനെത്തന്നെ ലോക്കപ്പിലാക്കിടും! 

വന്നുകാണുവാനാകുമെന്നായിടിൽ 
വല്ല വിധത്തിലും കൊണ്ടുപോന്നേനെ ഞാൻ 
കൊണ്ടുകാരാഗൃഹത്തിലിടും മുൻപ് 
ചൊല്ലുകൊന്നെൻറെ കണ്ണാ പരമാർത്ഥം!!!