Followers

Sunday, September 5, 2010

Two poems for children

Integrity


Our integrity is the mirror image of our character
Our character is reflected in our actions
Our actions are designed by our thoughts
Our thoughts are purified by our sincerity
Our sincerity can be proved by our transparency
Transparency is the outcome of our openness
Openness can be enabled by our truthfulness
Our truthfulness proves that we are honest
Being honest can make us reliable
This is the way we can safeguard our integrity

           *******************

Oh Lord!


Oh Lord!
I am at your feet.


Make my thoughts fresh and clear
Make my mind that much pure

Kill my ego
Kill my arrogance
Let me know that I am very small


Give me pains that make me big
Make me proud by serving you


Wake me up
Wake me up
Wake me up from ignorance


Make my soul get purified
From all the sins of this world
So that I can touch your feet

When we meet in the Heaven


Oh Lord!
I am at your feet.
                     *****************

നേർക്കാഴ്ച

മറക്കുവാനാവില്ലൊരിയ്ക്കലുമക്കാഴ്ച,
അന്ധരാം കുഞ്ഞുങ്ങൾ  തന്നൊരു നേർക്കാഴ്ച...
അന്നു ഞാൻ  കണ്ടൊരു പൈതലിൻ  പൂമുഖ-
മിന്നുമെൻ  നെഞ്ചിൽ  നെരിപ്പോടെരിയ്ക്കുന്നു.

അന്ധവിദ്യാലയം തന്നിലെ ബെഞ്ചിലായ്

ഭക്ഷണമേശതൻ  മുന്നിലിരിപ്പവൾ.
ഭക്ഷണം കാത്തിരിപ്പാണവൾ  മൂകമായ്
അന്ധകാരമുറയും മിഴിയുമായ്...
ചോറു വിളമ്പിയെന്നായമ്മ ചൊല്ലവേ
തെളിയുന്നിതാ മുഖം കൈതവമെന്നിയേ,
ഭക്ഷണം നീട്ടിയോരായമ്മതൻ  വിരൽ 
ചുണ്ടിൽ  സ്പർശിക്കവേ വായ്‌ തുറക്കുന്നവൾ,
സ്പർശനം കാഴ്ചയായ് മാറുന്ന വേളകൾ 
സ്പർശനത്തിൻ  നേരറിയുന്നു പൂമകൾ !

കൃഷ്ണമണികളിളകുന്നു നിർജ്ജീവം,

കൺപോളയിടെയിടെ ചിമ്മിയടയുന്നു.
കൺകൾ  മിഴിയ്ക്കുന്നു, കാഴ്ചയ്ക്കു പരതുന്നു
അന്നം നുണയവേയാ പിഞ്ചുപൈതൽ .

വീണ്ടുമന്നത്തിനായ് വായ്‌ തുറക്കുന്നവൾ 

ആയമ്മ വേറെങ്ങോ പോയതറിയാതെ
തൻതല ചായ്ച്ചും ചെരിച്ചുമാപ്പെൺപൈതൽ 
അന്നമൂട്ടുന്നൊരാ കൈകൾ  തിരയവേ
ചുണ്ടുകൾ  മേശമേൽ  സ്പർശിച്ചിടുന്നുവാ
സ്പർശനം അന്നമാണെന്നു നിനച്ചവൾ  
മേശതന്നരികു കടിച്ചുചവയ്ക്കുന്നു,
തെറ്റിയേന്നോർത്തങ്ങു ഞെട്ടി മാറുന്നു!
അന്നമല്ലെന്നറിയുന്ന  നേരത്തു
ഖിന്നയായ്ച്ചുണ്ടുകള്‍ പിൻവലിച്ചീടുന്നു...
പിന്നെയും തന്നിരുൾ  മൂടിയ മിഴികളാൽ ,
കൈകളാലന്നം തിരയുന്നിതാ പൈതൽ ...

ജീവിതത്തിന്‍റെയാ നേർക്കാഴ്ച കാൺകവേ-
യൊരു മാത്ര ഞെട്ടിത്തരിച്ചു ഞാൻ  നിന്നുപോയ്!
ആർ ചെയ്ത പാപമീ പിഞ്ചുപൈതങ്ങൾ  തൻ 
പൊൻ നിറക്കാഴ്ച്ചകൾ  തട്ടിപ്പറിച്ചിതോ? 
കൈതവം കാണാത്ത ജന്മങ്ങളാകുവാൻ 
ഈശ്വരനേവമറിഞ്ഞു സൃഷ്ടിച്ചതോ!

നേരിന്‍റെ നേർക്കെന്‍റെ മിഴികളെയിറുകെ-
പ്പൂട്ടി ഞാൻ  പോരുന്നു മൂകം, നിശബ്ദം!
ജീവിത്തിന്‍  പാത താണ്ടുന്ന വേളയില്‍
കാണുമീ  നേര്‍ക്കാഴ്ചകള്‍ വിസ്മരിക്കുമോ?

Wednesday, September 1, 2010

കേരളമെന്നു കേട്ടാലോ....?

നാടു നന്നാക്കുവാന്‍ നാട മുറിയ്ക്കുന്ന
നാടുവാഴികൾ  നാടു വാഴുന്ന കേരളം!
നാടു നാനാവിധമാക്കുന്ന രാഷ്ട്രീയ-
പ്പാർട്ടികൾ  കൂത്തരങ്ങാടുന്ന കേരളം!
നാണമില്ലാത്തോനാണെങ്കിലിന്നവൻ 
നാടു ഭരിയ്ക്കുവാനുത്തമനാണത്രെ!
വാക്കു പാലിയ്ക്കാത്തോനാണെങ്കിലായവൻ 
വീരനാം കേരളരാഷ്ട്രീയനായകൻ !
വിദ്യയിൽ  സംപൂജ്യനെന്നാകിലോ നാടിന്‍റെ-
യുത്തമനാം മുഖ്യനായിടും നിശ്ചയം!
രാഷ്ട്രീയ ഗുണ്ടകൾ  കൊടികുത്തി വാഴുമീ 
"ദൈവത്തിൻ  നാടി"ന്നവസ്ഥ  ഹാ കഷ്ടം!
ആരുണ്ടു നാടിനെ രക്ഷിച്ചെടുക്കുവാ -
നാരുണ്ടു നാടിനെ നേരെ നയിയ്ക്കുവാൻ ?
പുത്തൻ  തലമുറയ്ക്കാകുമോ നാടിന്‍റെ
നാരായവേരിനെ  രക്ഷിച്ചെടുക്കുവാൻ?
മായയിൽ  നിന്നുമുണരിൻ  യുവത്വമേ,
നാശത്തിൽ  നിന്നുമീ നാടിനെ രക്ഷിയ്ക്ക!