ആലിലത്തുമ്പുകൾ തുള്ളുന്നു വൃന്ദാ-
വനത്തിലെ കാറ്റേറ്റു മന്ദം,
ആലിലക്കണ്ണനെയാട്ടിയുറക്കുവാൻ
വെമ്പുന്ന തൊട്ടിൽ കണക്കെ...
ഗോപികമാരായിളകിടുമോരോ-
യിലയിലും കാർവർണ്ണനുണ്ടേ!
കാൽവിരലുണ്ടു ശയിക്കുമൊരാനന്ദ-
വിശ്വമാണാലിലയ്ക്കുള്ളിൽ!
കണ്ടുവണങ്ങുവാൻ വന്നവരൊക്കെയും
കൊണ്ടുപോയ് കണ്ണനെയൊപ്പം!
ഒട്ടുപേർ കൊണ്ടുപോയിട്ടുമീയാലില-
യ്ക്കുള്ളിൽക്കളിക്കുന്നു കണ്ണൻ! 🌿
No comments:
Post a Comment