പടകൂട്ടിയണയട്ടെ ഗ്രഹണങ്ങളിനിയും,
സത്യത്തിനൊളി കർമ്മയോഗിയ്ക്കു മാർഗ്ഗം!
സ്വയമേവ നിറയുന്നൊരഖിലപ്രകാശ-
പ്പൊരുളായിരിക്കുന്നവർക്കെന്തു ഗ്രഹണം?!
#SolarEclipse
25-10-2022
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
ഗ്രഹണം കണ്ടോ??
ReplyDeleteഇല്ല. കെട്ടിടങ്ങളുടെ മറവിലായിപ്പോയി. ഗ്രഹണം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണു പിടികൂടാനായത്.☺
Delete