Google image |
കണ്ടാൽ മനോഹരി,
ചേതോഹരമിഴി
നീണ്ടിടം പെട്ട കൺ-
പീലിയാൾ,ആരിവൾ?
കണ്ടുമോഹിച്ചു വ-
ന്നെത്തിടും വണ്ടുകൾ
വീണുപോയാക്കട-
ക്കണ്ണിലെ മായയിൽ
നീണ്ട കൺപീലികൾ
നീണ്ടു ദംഷ്ട്രങ്ങളായ്
ചേർന്നടഞ്ഞുള്ളിലെ
വണ്ടോ കെണിയിലായ്
വീണ്ടും മിഴി തുറന്നു-
ള്ളിൽ ചതിയുടെ
ശോണിമയാൽ കട-
ക്കണ്ണെറിയുന്നവൾ
കാട്ടുചെടി,യിര
കാത്തു കിടപ്പവൾ,
നോക്കിപ്പഠിച്ചുവോ
നാട്ടുമനുഷ്യരും!
കെണിയൊരുക്കി ഇരയെക്കാത്തിരിക്കുന്നവര്‍...
ReplyDeleteസൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!
കവിതനന്നായി
ആശംസകള്‍ ടീച്ചര്‍
അതെ, സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. പക്ഷേ ഈയാംപാറ്റകൾക്കുണ്ടോ തീയിനെ കുറിച്ച് മുൻകരുതൽ!
Deleteഎല്ലാ മനോഹരികളെയും ഉദ്ദേശിച്ചെഴുതിയതാണോ? ചെടിയുടേത് നിലനിൽപ്പ് അത് കണ്ടു പഠിച്ച മനുഷ്യനോ?
ReplyDeleteകൺ
പീലിയാളാരിവാൾ എന്നത് അത്ര സുഖമായി തോന്നുന്നില്ല. കൺപീലി, യാരിവൾ എന്നോ മറ്റോ.
വന്നെത്തിടും വണ്ട് എന്നു ആയിരുന്നുവെങ്കിൽ കൂടുതൽ ഭംഗി ആകുമായിരുന്നു എന്ന് തോന്നുന്നു.
ഹഹ! എല്ലാ മനോഹരികളെയും ഉദ്ദേശിച്ചല്ല. ചില വിചിത്രസ്വഭാവമുള്ള മനോഹരികളെ മാത്രം ഉദ്ദേശിച്ച്. നിലനിൽപ്പിനു വേണ്ടി ആയതുകൊണ്ട് ക്ഷമിച്ച് കൊടുക്കാം. കണ്ടുപഠിച്ച മനുഷ്യരിലാവട്ടെ മനോഹരികളും മനോഹരൻമാരും പെടും, അതിനുണ്ടോ ആൺപെൺ ഭേദം! പക്ഷേ ഈ വീനസ് സുന്ദരി പണ്ടേ എന്നെ ആകർഷിച്ചവളാണ്. ഇഷ്ടം കൊണ്ട് എഴുതിയതാണെങ്കിലും ഒരു വില്ലത്തിയുടെ പരിവേഷമായിപ്പോയി അല്ലേ?'പീലിയാളാരിവൾ' എന്നത് 'പീലിയാൾ, ആരിവൾ?' എന്നും 'കൊണ്ടെത്തിടും വണ്ടുകൾ' എന്നത് 'വന്നെത്തിടും വണ്ടുകൾ' എന്നും മാറ്റിയിട്ടുണ്ട്. നന്ദി ബിപിൻ സർ.
Delete