Followers

Tuesday, October 4, 2016

ശലഭചിന്തകൾ



മരിക്കുമെന്നുറച്ചനാളുറഞ്ഞ മൗനമോടെ ഞാ-

നിരുന്ന വീട് വിട്ടു മേൽ പറന്നുപോയിടട്ടിനി.

സമാധിയിൽ കഴിഞ്ഞ നാൾ സമസ്തമസ്തമിച്ചതായ്

നിനച്ചു,വെൻറെ നാളുകൾ കഴിഞ്ഞുവെന്നു നിശ്ചയം

മരിച്ചതില്ല പിന്നെയോ, വിചിത്രമെൻറെ മേനിയിൽ

പൊടിച്ചുവന്നു പൂവിതൾ കണക്കെയീ  ചിറകുകൾ!

സമാധി തൻ ദിനങ്ങളിൽ സദാ മയക്കമാർന്നൊരെൻ

നനുത്ത മെയ്യിലാകവേ നിറം പകർന്നതാരൊരാൾ?!

പ്രതീക്ഷയറ്റു സർവ്വവും തകർന്നുവെന്ന ചിന്തയിൽ

നിലച്ചുപോയ പ്രാണനെയുയർത്തിവച്ച ദൈവമേ!

നമിച്ചിടുന്നു നിന്നെ ഞാൻ നയിക്കുകെന്നെയെന്നുമേ

നിലച്ചിടാത്ത നന്മയാൽ നിറയ്‌ക്കുകെൻറെ ലോകവും! 



To Watch on You Tube

6 comments:

  1. Original shalabhathnte chinthakal Valarie nannaayi avatharippich.
    Good one.
    Keep writing.
    Good wishes
    @PVAriel

    ReplyDelete
    Replies
    1. ഏറെ നാളുകൾക്ക് ശേഷമുള്ള ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി സർ.

      Delete
  2. ശലഭത്തിന്റെ കുഞ്ഞുവലിയ ചിന്തകൾ!!!

    കൊള്ളാം റ്റീച്ചർ.

    ReplyDelete
    Replies
    1. നന്ദി സുധീ. പ്രൊഫൈൽ ചിത്രം മാറ്റിയല്ലോ.

      Delete
  3. നല്ല കവിത.
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. മുടക്കാത്ത വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി സർ.

      Delete