അത്രമേലാശിച്ചുവാ ക്രാന്തദർശിയാ-
മബ്‌ദുൾകലാമിനെക്കാണുവാനന്നു ഞാൻ
മൃത്യു, ഹാ! കഷ്ടമെൻ മോഹം തകർത്തൊരു
നിഷ്ഠയില്ലാതെയാ ജീവൻ കവർന്നുവോ?
മന്നിൽ മനുഷ്യനായ് വന്നുജനിച്ചൊരു
വജ്രനക്ഷത്രമേയങ്ങേക്കു വന്ദനം!
സാർത്ഥകമാകുമാ ജീവിതദർശനം
പൂർണ്ണതയോടെയനുഭവിച്ചീടുവാൻ
ഭാഗ്യമില്ലാതെയായ്പ്പോയീ ജനത്തിനും
മത്സരമില്ലാതൊഴിഞ്ഞു നീ നിൽക്കയാൽ
ഭാരതത്തിൻ പുതുനാമ്പുകൾക്കെത്ര മേ-
ലൂർജ്ജം പകർന്നില്ലയാനല്ല ജീവിതം!
വാക്കുകൾക്കുള്ളിലുൾപ്രേരണയായിടും
തീക്കനലെന്നും കെടാതെ സൂക്ഷിച്ചൊരാൾ!
കത്തുന്നു സൂര്യന്‍റെ സ്വർണക്കതിരുപോൽ
ഇന്ത്യതൻ നെഞ്ചിലാവാക്കുകൾ ജ്വാലയായ്
"നിദ്രയിൽ കാണ്മതിൻ പേരല്ല, പിന്നെയോ,
സ്വപ്നമെന്നാൽ നിദ്ര മായ്ക്കുന്നൊരഗ്നിയാം"
കുഞ്ഞുമനസ്സുകൾക്കഗ്നിച്ചിറകുകൾ
തുന്നിപ്പിടിപ്പിച്ച മാന്ത്രികനെങ്ങുപോയ്?
കർമ്മനിരതമാം ജീവിതം കൊണ്ടൊരു
ധർമ്മശാസ്ത്രം വിരചിച്ച മഹാമതേ!
കണ്ണികൾ മെല്ലെയിണക്കുന്ന വിദ്യപോൽ
കുഞ്ഞിനെപ്പോലൊരു പുഞ്ചിരി തൂകി നീ
വിണ്ണിൽ നിന്നൊന്നു തൊടുക്കുമോ ഭൂമിയിൽ
സൗഹൃദം നീളേ വിതറുന്ന പേടകം?!
മബ്‌ദുൾകലാമിനെക്കാണുവാനന്നു ഞാൻ
മൃത്യു, ഹാ! കഷ്ടമെൻ മോഹം തകർത്തൊരു
നിഷ്ഠയില്ലാതെയാ ജീവൻ കവർന്നുവോ?
മന്നിൽ മനുഷ്യനായ് വന്നുജനിച്ചൊരു
വജ്രനക്ഷത്രമേയങ്ങേക്കു വന്ദനം!
സാർത്ഥകമാകുമാ ജീവിതദർശനം
പൂർണ്ണതയോടെയനുഭവിച്ചീടുവാൻ
ഭാഗ്യമില്ലാതെയായ്പ്പോയീ ജനത്തിനും
മത്സരമില്ലാതൊഴിഞ്ഞു നീ നിൽക്കയാൽ
ഭാരതത്തിൻ പുതുനാമ്പുകൾക്കെത്ര മേ-
ലൂർജ്ജം പകർന്നില്ലയാനല്ല ജീവിതം!
വാക്കുകൾക്കുള്ളിലുൾപ്രേരണയായിടും
തീക്കനലെന്നും കെടാതെ സൂക്ഷിച്ചൊരാൾ!
കത്തുന്നു സൂര്യന്‍റെ സ്വർണക്കതിരുപോൽ
ഇന്ത്യതൻ നെഞ്ചിലാവാക്കുകൾ ജ്വാലയായ്
"നിദ്രയിൽ കാണ്മതിൻ പേരല്ല, പിന്നെയോ,
സ്വപ്നമെന്നാൽ നിദ്ര മായ്ക്കുന്നൊരഗ്നിയാം"
കുഞ്ഞുമനസ്സുകൾക്കഗ്നിച്ചിറകുകൾ
തുന്നിപ്പിടിപ്പിച്ച മാന്ത്രികനെങ്ങുപോയ്?
കർമ്മനിരതമാം ജീവിതം കൊണ്ടൊരു
ധർമ്മശാസ്ത്രം വിരചിച്ച മഹാമതേ!
കണ്ണികൾ മെല്ലെയിണക്കുന്ന വിദ്യപോൽ
കുഞ്ഞിനെപ്പോലൊരു പുഞ്ചിരി തൂകി നീ
വിണ്ണിൽ നിന്നൊന്നു തൊടുക്കുമോ ഭൂമിയിൽ
സൗഹൃദം നീളേ വിതറുന്ന പേടകം?!
"വിണ്ണില്‍ നിന്നൊന്നു തൊടുക്കുമോ ഭൂമിയില്‍
ReplyDeleteസൌഹൃദം നീളേ വിതറുന്ന പേടകം?!"
ഇനിയും വരുമോ അഗ്നിച്ചിറകുകളുമായ്,,,,,,(പ്രണാമം}
കവിത മനോഹരമായി.
ആശംസകള്‍ ടീച്ചര്‍