1/10/2013
ഇന്നു ലോക വൃദ്ധദിനം . 'വൃദ്ധ' എന്നു വിളിക്കപ്പെടാൻ ഇനി അധികനാൾ വേണ്ട എന്ന തിരിച്ചറിവിൽ നിന്ന് ...
കേട്ടുമറന്ന പഴമൊഴിയൊന്നു ഞാ-
നോർക്കുന്നുവീ ലോകവൃദ്ധദിനമതിൽ
പഴുത്തൊരു പ്ലാവില കാറ്റിൽ വിറച്ചിടും-
നേരം ചിരിച്ചിടും പച്ചയാം പ്ലാവില.
കൈവിരൽത്തുമ്പു പിടിച്ചുനടത്തിയോ-
രിന്നു സായന്തനത്തീക്കടൽ ചെല്ലവേ
ഇറ്റു നേരം പോലുമില്ലപോലൊന്നരി -
കത്തണഞ്ഞിത്തിരി നേരമിരിക്കുവാൻ!
എത്തുമെൻ മക്കളിന്നല്ലെങ്കിൽ നാളെയെ -
ന്നോർത്തു കാത്തോരോ ദിനവും കഴിച്ചിടും
ജീവിതചക്രം തിരിക്കും തിരക്കില-
ണയില്ലൊരിക്കലും മക്കൾ തുണയുമായ്.
കാത്തുകാത്തോർമകൾ മാഞ്ഞുപോയീടവേ,
ചിന്തകൾ പോലുമങ്ങില്ലാതെയാകവേ;
തങ്ങളിലേയ്ക്കൊതുങ്ങീടുമങ്ങേകാന്ത-
ചിത്തരായ് വീട്ടിലെ കട്ടിലിൻ മൂലയിൽ.
കണ്ടു ചരിച്ചിടും പിന്മുറക്കാർക്കൊരു
പേച്ചു പറയുവാനുള്ള വിശേഷമായ്.
വാർദ്ധക്യമേകുമവശത മൂലമ-
ങ്ങേറെത്തളരും തനവും മനവുമായ്.
വേച്ചു പോകുന്നൊരു വൃദ്ധമനസ്സിലെ
നോവറിയാനെന്തേ തോറ്റുപോകുന്നു നാം?
വയസ്സേറിവന്നാലതിലേറെ ദോഷങ്ങൾ
നമ്മൾക്കുമുണ്ടായിവന്നിടും ചിന്തയിൽ,
അന്നു പതം പറഞ്ഞീടുവാനാരുമേ -
യുണ്ടായ്കൊലായെന്നറിയുന്നിതു ഞാനും.
ഈ വിധം ചിന്തകളുണ്ടായ് ഭവിക്കവേ
പച്ചപ്പിലാവില പശ്ചാത്തപിച്ചുപോയ് ...
Nice thought. Well written.
ReplyDeleteഇല്ല രിപുഗണങ്ങള്‍ക്കധികാര-
ReplyDeleteമല്ലല്‍ പെടുത്തിടുവാന്‍
വരികൾ ഇഷ്ടമായി. നല്ല കവിത !
ReplyDeleteആശംസകൾ !
This comment has been removed by the author.
ReplyDeleteഎല്ലാവർക്കും നന്ദി, ഇതിലെ വന്നുപോയതിന് .
ReplyDelete