ഓണം അടുത്തുവരാറായതുകൊണ്ടാണോ എന്നറിയില്ല, കേരളീയർ മനസ്സിൽ വച്ചു താലോലിക്കുന്ന
"മാവേലി നാടു വാണീടും കാലം
മാനുഷരരെല്ലാരുമൊന്നുപോലെ ..."
എന്ന ഈരടികൾ വെറുതെ ചിന്തയിലേക്കു കയറി വന്നു. എന്തിനും ഏതിനും നഷ്ടപ്രതാപത്തിനെ കൂട്ടു പിടിക്കുന്നവരാണല്ലോ നമ്മളിൽ പലരും. ഞാനും അങ്ങിനെ ഒരു നഷ്ടപ്രതാപത്തിന്‍റെ സുഖകരമായ ചിന്തകളിൽ അലസയായി ഇരിക്കുമ്പോൾ അതാ വരുന്നു കേരളവാർത്തകൾ - നമ്മുടെ സ്വന്തം വിഡ്ഢിപ്പെട്ടിയിൽ.. കേരളത്തിലെ ഉന്നതന്മാരെന്നു സ്വയം കരുതുകയും, പീക്കിരികളും പോക്കിരികളുമെന്നു നിത്യേന സ്വയം തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സർവമാനരാഷ്ട്രീയവിഷപ്പാമ്പുകളും താൻതാങ്ങളുടെ നിലവാരക്കുറവിനനുസരിച്ചുള്ള പ്രസ്താവനകളും പ്രതിപ്രസ്താവനകളുമായി പരസ്പരം കടിപിടി കൂടുന്നു.
മാവേലി വാണ നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ എനിക്ക് ആ പഴയ ഈരടികൾ കാലത്തിനൊപ്പിച്ചു ഒന്ന് പുതുക്കണം എന്ന് ഒരു ആഗ്രഹം...അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കുക.

രാഷ്ട്രീയം അഥവാ 'പാർട്ടീയം'
രാഷ്ട്രീയഗുണ്ടകൾ വാഴുംകാലം
മാനുഷരെല്ലാവരും കഷ്ടത്തിലായ്
കള്ളമേയുള്ളൂ ചതിയേയുള്ളൂ
നേരും നെറിയുമതൊട്ടുമില്ല
ക്രിക്കറ്റും കോഴയും വാതുവയ്പ്പും
കള്ളപ്പണവും ഹവാലകളും
മാലോകരെനോക്കിപ്പല്ലിളിയ്ക്കും
ശിഷ്ടജനങ്ങളോ കണ്ടുനിൽക്കും.
സർക്കാരു നേരിട്ടു കള്ളു വിൽക്കും,
കള്ളു കുടിക്കുവോരോട്ടു നൽകും,
അങ്ങനെ കള്ളന്മാർ വാണരുളും
കൈക്കൂലിനല്കി ജനം വലയും
കാലുവാരുന്നവരൊന്നുചേരും
പിന്നൊരുനാളിലങ്ങേറ്റുമുട്ടും
നേതാക്കൾ ചൊല്ലുമസഭ്യവർഷം
കേട്ടാലോ, അയ്യയ്യോ !! കാതു പൊട്ടും !
അധികാര മോഹവലയിൽ വീണാൽ
അച്ഛനുമില്ല മകനുമില്ല
കാൽപ്പണം കിട്ടുകിലാക്ഷണത്തിൽ
അമ്മയെപ്പോലും മറിച്ചുവിൽക്കും
വിഡ്ഢിപ്പെട്ടിയ്ക്കുള്ളിൽ തമ്പടിക്കും
നാടു വാഴുന്നൊരീ കോമാളികൾ
തർക്കങ്ങൾ, വാക്കേറ്റമേറ്റുമുട്ടൽ
എന്നെന്നും കണ്ടു മനംമടുക്കും
ഇടവും വലവും ചേർന്നീവിധത്തിൽ
നാടിന്‍റെ നാരായവേരറുക്കും
കൂത്തരങ്ങാടി മതിവരുമ്പോ-
ളോർക്കുക നാടിനെ വല്ലപ്പൊഴും!
നാടിനെക്കൊള്ളയടിച്ചു നേടും
പാപത്തിൻ പങ്കു പകുക്കുംനേരം
നരകകവാടത്തിനരികു പറ്റാൻ
കൂട്ടായ് വരില്ല നിഴലുപോലും ....
ഈ കവിത വായിച്ചു അഴിമതിക്കാരൊക്കെ നാളെ മുതൽ നന്നായിപ്പോകുമെന്നൊരു വ്യാമോഹവും എനിക്കില്ല കേട്ടോ. എന്നാലും ഈയുള്ളവൾക്കൊരു മന:സുഖം. അത്രയേയുള്ളൂ.
ഈ എഴുതിയതിൽ ഏതെങ്കിലും ഒരു വരി നമ്മുടെ നാട്ടിൽ നടന്നിട്ടില്ലാത്ത കാര്യമാണെങ്കിൽ ഞാൻ മുൻകൂർ മാപ്പപേക്ഷിക്കുന്നു. (അല്ല! ഐ.പി.എസുകാർക്ക് വരെ കവിത എഴുതാൻ പറ്റാത്ത കാലമല്ലേ . അത് കൊണ്ടാ!! )
ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റി ഇങ്ങനെയൊന്നും പറയരുത് കേട്ടോ.
ReplyDeleteഎന്റെ കേരളം എത്ര സുന്ദരം (ചുമ്മാ ഒരാഗ്രഹം മാത്രം)
നാടിനെ കൊള്ളയടിച്ചു നേടും
ReplyDeleteപാപത്തിൻ പങ്കു പകുക്കും നേരം
നരകകവാടത്തിനരികു പറ്റാൻ
കൂട്ടായ് വരില്ല നിഴലു പോലും ....
ആ ചിന്തയുണ്ടായിരുന്നുവെങ്കില്‍.......
മാനുഷരെല്ലാരുമൊന്നു പോലെ ...
ആശംസകള്‍
A nice cross section of our land. Good.
ReplyDelete@ ajith
ReplyDeleteകണ്ടും കേട്ടും മനസ്സ് മടുത്ത് മറ്റൊന്നും ചെയ്യാൻ കഴിയാത്തതിന്റെ അമർഷത്തിൽ എഴുതി പോകുന്നതാണ് സർ . പണ്ടെല്ലാം അഴിമതി നമ്മളെ പോലുള്ള സാധാരണക്കാരെ നേരിട്ട് ഇത്രയധികം ബാധിക്കാറി ല്ലായിരുന്നു. ഇന്ന് അവസ്ഥയാകെ മാറിയിരി ക്കുന്നു. അവനവന്റെ വീട്ടിൽ അടച്ച് ഇരുന്നാൽ പോലും രക്ഷയില്ലാത്ത കാലം. സാധാരണക്കാരന്റെ നിത്യജീവിതം തന്നെ താറു മാറാക്കുന്ന അഴിമതി.
@ Cv Thankappan
ഓരോ പോസ്റ്റും വായിച്ച് കമെന്റ് ഇടാൻ മറക്കാത്ത സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി .
I LIKE UR LINES AND CONSTRUCTION OF THOUGHTS
ReplyDeleteThank you Dr. Vijay
Delete