പണ്ടുമീ നാടതിലുണ്ടായിപോല്‍
നാരിതന്‍ സ്വാതന്ത്ര്യകാഹളങ്ങള്‍
മാറു മറയ്ക്കുവാനുള്ളോരവകാശം
പോരാടി നേടിയോരന്നുള്ള നാരികള്‍
"ഏനുണ്ടവകാശമെന്‍റെ തമ്പ്രാ
ദേഹം മറച്ചിടാനൊന്നുചേലില്‍
തമ്പ്രാനു കണ്ടു രസിച്ചിടുവാ-
നിനി മേലില്‍ നിന്നുതരില്ല ഞങ്ങള്‍"
എന്നവള്‍ ധീരയായ് ചൊല്ലിയപ്പോള്‍
തമ്പ്രാന്‍ തല താഴ്ത്തി നിന്നുവത്രെ!
പൊരുതിയെടുത്തൊരു സ്വാതന്ത്ര്യമാ-
ണിന്നത്തെ നാരിയെറിഞ്ഞുടയ്പ്പൂ !
ഇന്നുള്ള നാരികള്‍ ചൊല്ലിടുന്നു
"മാന്യത വസ്ത്രത്തിലല്ല വേണ്ടൂ,
ദേഹം മറയാത്ത വസ്ത്രമിടാന്‍
ഞങ്ങള്‍ക്കവകാശമുണ്ടു പാരില്‍ !
കാണ്മവര്‍ കണ്‍പൊത്തി നിന്നുകൊള്‍ക,
മിണ്ടാതെ കണ്ടങ്ങുപോയിടുക!
തോന്നിയ വസ്ത്രം ധരിച്ചു ഞങ്ങള്‍
തെരുവീഥി തോറും നടന്നുപോകും.
ഇരുള്‍ വീണ പാതയോരത്തു ഞങ്ങള്‍
തോന്നിയ പോലെയിറങ്ങിനില്‍ക്കും
പുരുഷന്നു മാത്രമായുള്ളതല്ലീ -
യിരുള്‍വീണ ലോകത്തിന്‍ കൌതുകങ്ങള്‍ !"
ആരാരു മേലെയെന്നുള്ള തര്‍ക്കം
എന്നവസാനിക്കുമീയുലകില്‍ ?
സ്ത്രീയ്ക്കും പുരുഷനുമൊന്നു പോലെ
പാലിച്ചിടാനുള്ളതാണടക്കം .
തമ്മിലായ് കൊമ്പുകള്‍ കോര്‍ത്തിടാതെ
കൈകോര്‍ത്തു നമ്മള്‍ നടക്ക വേണം
താങ്ങും തണലുമായ് നമ്മള്‍ വേണം
നന്മ തന്‍ പുതുയുഗം തീര്‍ത്തിടുവാന്‍....
"ന ബ്രൂയാല്‍ സത്യമപ്രിയം" (അപിയകരമായ സത്യം പറയാതിരിക്കുക) എന്നാണ്. ഒരു സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഗിരിജ സ്ത്രീ വിരുദ്ധ ആയി മുദ്രയടിക്കപ്പെടാന്‍ ഉള്ള സാധ്യത ഏറെയാണ്. തോന്നിയത് പോലെ തുള്ളി നടക്കലല്ലല്ലോ സ്വാതന്ത്ര്യം!
ReplyDeleteഗിരിജയും നാരിയായതുകൊണ്ട് കുഴപ്പമില്ല അല്ലങ്കില്‍ എല്ലാവരും ഇപ്പോള്‍ വളെടുത്തെനേം
ReplyDeleteആശംസകള്‍
സ്ത്രീയ്ക്കും പുരുഷനുമൊന്നു പോലെ
ReplyDeleteപാലിച്ചിടാനുള്ളതാണടക്കം .
അത് തന്നെ കാര്യം
അതെ സർ ,
ReplyDeleteഅത് തന്നെയാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത് .
വായനയ്ക്ക് നന്ദി. എല്ലാവർക്കും
പ്രിയപ്പെട്ട ടീച്ചർ,
ReplyDeleteകവിത വളരെ ഇഷ്ടമായി
ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ്
വളരെ മനോഹരമായി ഈ വരികൾ
ReplyDeleteവളരെ വ്യതിയാനം വന്നുവല്ലോ അന്നുള്ള
നാരിക്കും ഇന്നുള്ള നാരിക്കും. കൊള്ളാം
സംഗതി ഗംഭീരമാക്കി ടീച്ചർ
ആശംസകൾ
ഇംഗ്ലീഷ് ആര്ട്ട് ബ്ലോഗിൽ comment button
provide ചെയ്യുക, മനോഹരമായ നിർമ്മിതികൾ അവിടെയും കണ്ടു
വീണ്ടും കാണാം
നല്ല ചിന്തകൾ ..
ReplyDeleteഎല്ലാ ആശംസകളും ..
കൊള്ളാം നല്ല വരികള്‍
ReplyDeleteസത്യമെന്നും അപ്രിയം തന്നെ...
ReplyDeleteകൈപവള്ളി എന്നാ പോല്‍...rr
കാര്യം തന്നെ. കൊള്ളാം.
ReplyDeleteപെണ്ണെഴുതിയതുകൊണ്ട് തടികേടാകാതെ രക്ഷപ്പെട്ടു:)