വാക്കെന്ന വാക്കിന്‍റെ-
യാഴമറിയണം,
വായ്‌വിടും വാക്കിനെ
സൂക്ഷിച്ചുകൊള്ളണം
ഒരുവാക്കിലെന്തിത്ര
ചൊല്ലുവാനെന്നല്ല,
വാക്കിലാണെല്ലാം
വാക്കാണു സര്‍വ്വവും!
പറയുന്ന നേരത്തു
ചെറുതെന്നു തോന്നിടും
ചിലനേരം വാക്കുകള്‍
മലപോലെ നിന്നിടും!
വാക്കുകള്‍ കൊണ്ടൊരു
യുദ്ധം പിറന്നിടാം,
വാക്കുകള്‍തന്നെ
സമാധാനമായിടാം.
കനിവിന്‍റെ വാക്കുകള്‍,
വിനയത്തിന്‍ വാക്കുകള്‍,
അറിവിന്‍റെ വാക്കുകള്‍,
പൊരുളുളള വാക്കുകള്‍;
പകയുളള വാക്കുകള്‍,
പരിഹാസവാക്കുകള്‍,
മുനയുള്ള വാക്കുകള്‍,
വിനയാകും വാക്കുകള്‍...
വാക്കുകള്‍ ചെന്നു-
തറയ്ക്കുന്ന ദിക്കുകള്‍
ചുടുനിണം വാര്‍ന്നു
തളര്‍ന്നു ചുവന്നിടാം.
വായ്‌വിട്ട വാക്കുകള്‍
വാള്‍ത്തലപ്പായിടും,
വാഴ്വിൻറെ നേര്‍ക്കതു
വാളോങ്ങി നിന്നിടും.
പലതുണ്ടു വാക്കുകള്‍,
മറയുള്ള വാക്കുകള്‍,
അമൃതെന്നു തോന്നിടും
വിഷമുള്ള വാക്കുകള്‍!
വാക്കിന്‍റെയുണ്മ
തിരിച്ചറിഞ്ഞീടണം,
വാക്കില്‍പ്പതുങ്ങും
ചതിയുമറിയണം.
വാക്കു പാലിക്കുവാന്‍
ധൈര്യമുണ്ടാകണം,
വാക്കു പിഴയ്ക്കാതെ-
യോര്‍ത്തുനടക്കണം.
ഒരു വാക്കില്‍ * നിന്നുല്‍ -
ഭവിച്ചോരു ബ്രഹ്മവും
വാക്കാല്‍ നശിച്ചിടാ -
മശ്രദ്ധമാവുകില്‍!
വാക്കുകള്‍ക്കുള്ളില്‍
വെളിച്ചം നിറയ്ക്കണം
ഇരുള്‍നീക്കി വാക്കിന്‍
തിരി തെളിച്ചീടണം.
***************
* ('ഓം' എന്ന വാക്കിൽനിന്നു പ്രപഞ്ചം ഉത്ഭവിച്ചു എന്നു ഹൈന്ദവവിശ്വാസം. )
യാഴമറിയണം,
വായ്‌വിടും വാക്കിനെ
സൂക്ഷിച്ചുകൊള്ളണം
ഒരുവാക്കിലെന്തിത്ര
ചൊല്ലുവാനെന്നല്ല,
വാക്കിലാണെല്ലാം
വാക്കാണു സര്‍വ്വവും!
പറയുന്ന നേരത്തു
ചെറുതെന്നു തോന്നിടും
ചിലനേരം വാക്കുകള്‍
മലപോലെ നിന്നിടും!
വാക്കുകള്‍ കൊണ്ടൊരു
യുദ്ധം പിറന്നിടാം,
വാക്കുകള്‍തന്നെ
സമാധാനമായിടാം.
കനിവിന്‍റെ വാക്കുകള്‍,
വിനയത്തിന്‍ വാക്കുകള്‍,
അറിവിന്‍റെ വാക്കുകള്‍,
പൊരുളുളള വാക്കുകള്‍;
പകയുളള വാക്കുകള്‍,
പരിഹാസവാക്കുകള്‍,
മുനയുള്ള വാക്കുകള്‍,
വിനയാകും വാക്കുകള്‍...
വാക്കുകള്‍ ചെന്നു-
തറയ്ക്കുന്ന ദിക്കുകള്‍
ചുടുനിണം വാര്‍ന്നു
തളര്‍ന്നു ചുവന്നിടാം.
വായ്‌വിട്ട വാക്കുകള്‍
വാള്‍ത്തലപ്പായിടും,
വാഴ്വിൻറെ നേര്‍ക്കതു
വാളോങ്ങി നിന്നിടും.
പലതുണ്ടു വാക്കുകള്‍,
മറയുള്ള വാക്കുകള്‍,
അമൃതെന്നു തോന്നിടും
വിഷമുള്ള വാക്കുകള്‍!
വാക്കിന്‍റെയുണ്മ
തിരിച്ചറിഞ്ഞീടണം,
വാക്കില്‍പ്പതുങ്ങും
ചതിയുമറിയണം.
വാക്കു പാലിക്കുവാന്‍
ധൈര്യമുണ്ടാകണം,
വാക്കു പിഴയ്ക്കാതെ-
യോര്‍ത്തുനടക്കണം.
ഒരു വാക്കില്‍ * നിന്നുല്‍ -
ഭവിച്ചോരു ബ്രഹ്മവും
വാക്കാല്‍ നശിച്ചിടാ -
മശ്രദ്ധമാവുകില്‍!
വാക്കുകള്‍ക്കുള്ളില്‍
വെളിച്ചം നിറയ്ക്കണം
ഇരുള്‍നീക്കി വാക്കിന്‍
തിരി തെളിച്ചീടണം.
***************
* ('ഓം' എന്ന വാക്കിൽനിന്നു പ്രപഞ്ചം ഉത്ഭവിച്ചു എന്നു ഹൈന്ദവവിശ്വാസം. )
Excellent stream of thought. How the one who listens catches the essence of what was uttered is the crux of the scenario. Words could offend, pacify, antagonise, soothe and also could make us cry, fight and even kill.
ReplyDeleteഭാരത യുദ്ധത്തില്‍ , ഗുരുവായ ദ്രോണരെ വീഴ്ത്താന്‍ പാണ്ഡവര്‍ തേടിയത് വാക്കിന്റെ സഹായം, ജെര്‍മ്മന്‍ ജനതയുടെ അന്നത്തെ വീര പുരുഷന്‍ ആയി Hitler ഉയര്‍ന്നത് സ്വന്തം വാക്ചാതുര്യത്താല്‍ , Shakespeare ഉം ചങ്ങമ്പുഴയും ഇന്നും ഒരിമ്മിക്കപ്പെടുന്നത് അവര്‍ എഴുതി വച്ച വാക്കുകളുടെ പേരില്‍
തൊടുത്തു വിട്ട അസ്ത്രവും കൈവിട്ട വാക്കും ഒരിക്കലും തിരിച്ചുവരില്ല....
കവിതയെക്കുറിച്ചൊരു വാക്ക്
ReplyDelete......... മനോഹരം ...........
അര്‍ത്ഥം നിറഞ്ഞതും,മനോഹരവുമായ വരികള്‍,....
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട ടീച്ചര്‍,
ReplyDeleteവളരെ സത്യമായ വാക്കുകള്‍ മനോഹരമായി താളത്തില്‍ എഴുതിയ ഈ കവിത വായിക്കുന്നവരുടെ മനസ്സില്‍ എന്നും അണയാതെയിരിക്കട്ടെ ഒരു വെളിച്ചമായി. ഏവരുടെയും എന്റെയും നാവുകളില്‍ എപ്പോഴും മധുരകരമായ വാക്കുകള്‍ മാത്രം പിറക്കട്ടെ. ഏവരുടെയും സന്തോഷത്തിനു കാരണമാകട്ടെ.അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സ്നേഹത്തോടെ,
ഗിരീഷ്
നല്ല വാക്കുകള്‍ക്ക് എല്ലാവരോടും ഒരു നന്ദിവാക്ക് ..
ReplyDelete