നാടു നല്ല നാട്
കേരം തിങ്ങും നാട്
ദൈവത്തിന്‍റെ സ്വന്തം
നാടുപോലും, നാട്!
നാട്ടിലുണ്ടു റോഡ്
പടുകുഴികളുള്ള റോഡ്
റോഡിലൂടെ പോയാല്‍
കുഴിയില്‍ വീഴും നാട്!
പുഴകളുള്ള നാട്
മഴ തിമർക്കും നാട്
മഴയതൊന്നു പെയ്താൽ
ഇരുളിലാകും നാട്!
അദ്വൈതമന്ത്രം ചൊന്ന
ഗുരുദേവൻ തന്‍റെ നാട്
ജാതിക്കോമരങ്ങളിന്നു
തുള്ളിയാടും നാട്!
മലയാണ്മതന്‍റെ നാട്
മലയാളികളുടെ നാട്
'മലയാല'മെന്നുപോലും
'കുരച്ചു' ചൊല്ലും നാട്!
മോടിയുള്ള വീടി-
ന്നോടിടുന്ന നാട്
വീടു മോടിയാക്കാൻ
മുടിച്ചിടുന്നു നാട്!
ഭരിച്ചിടുന്ന വർഗ്ഗം
മറിയ്ക്കുമങ്ങു കോടി,
മറിച്ചൊരുവൻ വന്നാൽ
തല കൊയ്തെടുക്കും നാട്!
പീഡിതരുടെ നാട്,
സ്ത്രീപീഡകരുടെ നാട്,
പീഡനത്തിനൊന്നാം
സ്ഥാനമുളള നാട്!
ക്യാമറകളുടെ നാട്,
മൊബൈൽക്യാമറതൻ നാട്,
ക്യാമറയെപ്പേടി-
ച്ചോടിടുന്ന നാട്!
ഹർത്താലും ബന്ദുമെന്നും
നെഞ്ചിലേറ്റും നാട്,
നാടു നന്നായ്ത്തീർക്കാൻ
നാവടിയ്ക്കും നാട്!
കൈക്കൂലിതന്‍റെ നാട്,
നോക്കുകൂലിയുള്ള നാട്,
കൂലി നൽകിയാളെ
കൊന്നിടുന്ന നാട്.
മന്ത്രിമുതൽ തന്ത്രിവരെ
കൈക്കൂലി വാങ്ങും നാട്!
അഴിമതിയിൽ മുങ്ങി-
ച്ചത്തിടുന്നു നാട്.
ച്ചത്തിടുന്നു നാട്.
പാർട്ടിയുണ്ടു നാട്ടിൽ
പാർട്ടിത്തല്ലുമുണ്ടു നാട്ടിൽ
പാർട്ടിയാണു മുഖ്യം
നാടതല്ല കഷ്ടം!
ഇനിയുമുണ്ടു നാട്ടിൽ
നടമാടും വൈകൃതങ്ങൾ,
രക്ഷയില്ലയേതും
കലികാലമാണിതോർക്ക!
ചെകുത്താനു സ്വന്തം നാടായ്
മാറിയിന്നു കഷ്ടം
ദൈവത്തിന്‍റെ സ്വന്തം
നാടിതെന്‍റെ നാട്!
(* നാടിനോടുള്ള പുച്ഛം കൊണ്ടല്ല ഇങ്ങിനെ ഒരു കവിത. നാടിനെ കുറിച്ചുള്ള വേവലാതി കൊണ്ടാണ്.)
home: http://girija-navaneetham.blogspot.com/
other links: http://girija-pazhampaatt.blogspot.com
http://girija-myworks.blogspot.com/
other links: http://girija-pazhampaatt.blogspot.com
http://girija-myworks.blogspot.com/
::) ഞാന്‍ എന്നെ കുറിച്ചാന്ന് വിചാരിച്ചു വന്നതാ !!
ReplyDelete