തിരുവിതാംകൂര്‍ രാജവംശത്തിനോട് എക്കാലവും തോന്നിയിരുന്ന ബഹുമാനം കണക്കില്ലാത്ത വിധം അധികരിച്ചിരിക്കുന്നു, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ശേഖരത്തിന്‍റെ വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍. സമ്പത്ശേഖരത്തിന്‍റെ വലുപ്പത്തിനപ്പുറം എന്നെ അമ്പരപ്പിക്കുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സത്യസന്ധതയുടെയും, നിസ്വാര്‍ത്ഥതയുടേയും, ലാളിത്യത്തിന്‍റെയും, ഭക്തിയുടെയും ആഴം മനസിലാക്കുമ്പോഴാണ്.
എന്നിട്ടും ചിലര്‍ ജല്‍പ്പിക്കുന്നു, ഇത് പൊതുജനത്തിനെ പിഴിഞ്ഞെടുത്ത മുതല്‍ ആണെന്ന്! പൊതുജനത്തിനെ പിഴിയുക എന്ന കലാപരിപാടി മാത്രം വശമുള്ള ഇന്നത്തെ ഈര്‍ക്കിലി രാഷ്ട്രീയക്കാര്‍ക്ക് ഇതിനു മേലെ മറ്റെന്തു ചിന്തിക്കാനാകും? പിഴിയാനും കൈക്കലാക്കാനുമാണെങ്കില്‍ അവര്‍ക്ക് അത് എന്നേ നനാവിധമാക്കാമായിരുന്നു! രാജവാഴ്ച അവസാനിക്കുന്നതിനു മുന്‍പ് തന്നെ!
ഇക്കാലമത്രയും ഈ ശേഖരം ഇത്രയും ഭദ്രമായി ഈ നിലവറകളില്‍ ഇരുന്നിരുന്നു. ഇനിയതിന് എന്ത് സംഭവിക്കും എന്നതാണ് പ്രസക്തമായതും ഭയപ്പെടുത്തുന്നതുമായ ചോദ്യം! കൊള്ളയും കൊലയും അഴിമതിയും തീവ്രവാദവും എല്ലാം കൊടി കുത്തി വാഴുന്ന നമ്മുടെ ഇന്നത്തെ നാട്ടില്‍ ഇനി ഈ സ്വത്തിനു എന്താണ് സുരക്ഷ?
ഇത്രയും വാദപ്രതിവാദങ്ങള്‍ നടക്കുമ്പോഴും അനാവശ്യമായ ഒരു അഭിപ്രായപ്രകടനവും അവകാശവാദവും ഉന്നയിക്കാതെ (അഭിപ്രായപ്രകടനത്തിനും അവകാശവാദത്തിനും ഏറ്റവും അര്‍ഹരായിട്ടു പോലും!) സര്‍വം ശ്രീ പത്മനാഭനില്‍ സമര്‍പ്പിച്ച് വിനയാന്വിതരായി ലാളിത്യത്തോടെ കഴിയുന്ന രാജകുടുംബാംഗങ്ങളോട് മനസ്സ് നിറഞ്ഞ ആദരവ് തോന്നുന്നു.
No comments:
Post a Comment