Followers

Showing posts with label ശബരിമല ശ്രീ അയ്യപ്പൻ. Show all posts
Showing posts with label ശബരിമല ശ്രീ അയ്യപ്പൻ. Show all posts

Thursday, March 21, 2019

ഉത്രം




കലിയുഗവരദനു ജന്മദിനം 
ഹരിഹരതനയസുകൃതജനനം 
തവപദയുഗളം ചിരഭജനം 
ഭുവനമഖിലമുയരും ശരണം 

നഭസ്സിലുദിക്കുമുത്രം നക്ഷത്രം   
പനിനിലാഭരിതപമ്പാപുളിനം 
കരി, പുലി വിഹരിതഘനവിപിനം  
ഭയരഹിതചിദ് സുഖസഹവസിതം! 

ശരണാഗതജനദുരിതഹരം 
ധ്യാനനിമീലിതനയനദ്വയം 
രിപുഗണഹരണാഭിക്രമണം 
സദയമരുളുക നീ ശുഭഭരണം. 

അയ്യപ്പാ, നീയേ ശരണം... 
നീയല്ലാതില്ലാ ശരണം!!