"വെറുമൊരു മൈക്കാമെന്നെയുമിങ്ങനെ
ഭീതിയോടെന്തിനു നോക്കീടുന്നു?
നിങ്ങടെ നാക്കിൽ നിന്നുതിരുന്നൊരു
കല്ലൻനുണകൾക്കെല്ലാം വർദ്ധിത -
ശബ് ദം നൽകാൻ ദുർഗ്ഗതി വന്നൊരു
പാവം ജഡമാമെൻ്റെ നിയോഗം,
നോക്കുകയെന്തൊരു പരിതാപകരം!
മനസ്സാ വാചാ ഞാനറിയാതൊരു
കൂവൽ വന്നുഭവിച്ചതിനിപ്പോൾ
കാരണമെന്തെന്നറിയുകയില്ല.
പശ്ചാത്താപവുമില്ലതു ബധിരിത -
കർണ്ണങ്ങൾക്കൊരു തുണയാകട്ടെ!" 🎤
ഇത്തരമൊരു മൊഴി വീഥികൾ തോറും
വായുവിലങ്ങനെയൊഴുകി വരുന്നു !🔊🎶
News in connection with the topic of the poem
No comments:
Post a Comment