Followers

Wednesday, May 4, 2022

കരിസ്നേഹക്കരി


[മൃഗാവകാശസംരക്ഷണമെന്നപേരിൽ നമ്മുടെ നാട്ടിലെ പൂരങ്ങളും ഉത്സവങ്ങളും ക്ഷേത്രച്ചടങ്ങുകളും എല്ലാം പൂട്ടിക്കെട്ടാൻ ഉന്നം വയ്ക്കുന്ന എൻ ജി ഒകളും നാടൻ നിരീശ്വരസംഘടനകളുമെല്ലാം  നാടുനീളെ ഓടിനടക്കുന്നു. നന്നായി നടന്നുപോകുന്ന ഭാരതീയമായ ആഘോഷങ്ങളെയെല്ലാം ഓരോരോ ഗൂഢാലോചനകൾ നടത്തി കോടതി കയറ്റുന്ന  രീതിയാണ് ഇവർ കൂടുതലും അവലംബിക്കുന്നത്.  വിദേശശക്തികളുടെ പണം കൈപ്പറ്റികൊണ്ട് ഭാരതത്തിൻറെ പൈതൃകത്തെ ഒന്നൊന്നായി തച്ചുടയ്ക്കാൻ പണിയെടുക്കുന്ന  ഇക്കൂട്ടരിൽ നാട്ടിലെ ജഡ്ജിമാരും ഉണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. എല്ലാത്തിനും കാലം സാക്ഷി. ]





മൃഗാവകാശസംരക്ഷകരെന്തറിഞ്ഞേനി-

ക്കരിജാലത്തിന്നവകാശവുമതിൻ ഹൃദന്തവും!

ഒരുവരിയുരിയാടാനായിരുന്നെങ്കിലിക്കരികൾ    

'ഹരഹരേ'യെന്നല്ലാതെ മറ്റെന്തു മൊഴിഞ്ഞിടാൻ?!

ഇന്നാട്ടിലിങ്ങനാണു ഭായ്, പണ്ടുപണ്ടേയുണ്ടി- 

പ്പൂര, മുത്സവം, കൊടിയേറ്റും; രസം, വന്നാൽ കണ്ടുപോകാം 

ഇന്നാട്ടിലെ പൂര,മുത്സവക്കൊടിയേറ്റുകളേറ്റു 

ചരിഞ്ഞില്ലൊരു കരിയുമിതുവരെ,  മാലോകരേ. 

കാട്ടിൽക്കാണും പക്ഷിമൃഗാദികളെയൊക്കെയും   

ചുട്ട കമ്പിയിൽക്കറക്കിമൃഷ്ടാന്നം ഭുജിപ്പോർക്കും 

പുതുപുത്തനവകാശസമരകോമാളികൾക്കും 

വന്നാൽ ഗർജ്ജിക്കാതെ ചുമ്മാ കണ്ടാസ്വദിച്ചുപോകാം 

ഇന്നാട്ടിൽ  പൂരം പക്ഷിമൃഗസമേതമാണെടോ!

                                                                                 

കടുങ്ങല്ലൂർത്തേവരുടെ ഉത്സവത്തിന് വരുന്ന ആനകളുടെ കനാലിലെ കുളി            

No comments:

Post a Comment