Followers

Monday, May 20, 2019

പ്രകൃതിപൂരുഷം



വ്യോമാശ്ലേഷിതചന്ദ്രക്കലാധരമകുടം 
മതിബിംബചുംബിതമഹാശൃംഗസദൃശം 

ജടിലഘനകേശാവൃതശിരോമണ്ഡലം 
വടവേഷ്ടിതതരൂനിബിഢാരണ്യസദൃശം 

ഗംഗാഗുപ്തജടാശീർഷ,മുത്തമശേഖരം 
ജാഹ്നവീസരിത്ത്പ്രവാഹമേഖലാസദൃശം 

ഫാലാംബരമദ്ധ്യം ജ്ഞാനനേത്രഭാസം 
നഭോമണ്ഡലോജ്ജ്വലപ്രഭാകരസദൃശം 

ഫണിഹാരചുംബിതനീലകന്ധരപ്രദേശം    
കരിനീലസർപ്പഗൃഹവനവാത്മീകസദൃശം 

വാമാർദ്ധനാരീശുഭശക്തിപൂർണം 
പഞ്ചഭൂതകൃതമായാപ്രപഞ്ചസദൃശം 

ഭസ്മാവൃതാംഗപ്രത്യംഗലേപം  
സർവ്വമോഹശമശ്മാശാനസദൃശം  

ശിവരൂപസ്മൃതസത്ചിദാനന്ദമൂർത്തം 
കൈലാസശൃംഗബഹുമുഖഭുവഃസദൃശം!!! 

                                 

                                 *****


4 comments:

  1. എല്ലാം ശിവമയം....ശിവശക്തിമയം..

    ReplyDelete
  2. MANOHARAM!
    (GOOGLE CHROME MALYALAM LIPI BLOGGIL KITTUNNILLA ATHAANU ABHIPRAYAM EZHTHAN THAMASICHATH)
    ASAMSAKAL TEACHER

    ReplyDelete
    Replies
    1. മുടങ്ങാതെ ഇവിടെ വരുന്ന ഒരേയൊരാൾ സർ മാത്രമായിരിക്കും. ഒരുപാടു നന്ദി സർ.

      Delete