Followers

Thursday, November 15, 2018

അന്തഃകരണം













ഏതൊന്നു ചെയ്യണമെന്നുള്ള  സങ്കല്പ-
വൃത്തിയെ ചെയ്തിടുന്നെൻ  മാനസം സദാ. 
വേണ്ടതേതെന്നു  വിവേചനം ചെയ്തിടു- 
മുത്തമബോദ്ധ്യമെൻ ബുദ്ധിയെന്നും തഥാ. 
ചെയ്യുന്നതൊക്കെയുമോർത്തുവയ്ക്കുന്നൊരുൾ- 
ചൈതന്യസിദ്ധിയെൻ ചിത്തമെന്നും മുദാ.
ഇമ്മൂന്നിനും സൂക്ഷ്മഹേതുവായെന്നുള്ളി-
ലാങ്കാരബോധം സ്ഫുരിക്കുന്നു സർവ്വഥാ.  
ഇത്ഥം മനോബുദ്ധിയാങ്കാരചിത്തങ്ങൾ 
ചേരുമെന്നന്തഃകരണമേ വന്ദനം!


4 comments:

  1. ഭംഗിയായി എഴുതി

    ReplyDelete
    Replies
    1. Thank you. കാണാറേയില്ലല്ലോ. ബ്ലോഗെഴുത്ത് കുറച്ചോ?

      Delete
  2. ഹൃദ്യമായ വരികൾ
    ആശ0സകൾ ടീച്ചർ

    ReplyDelete
    Replies
    1. ഇട മുറിയാത്ത വരവിനും വായനനയ്ക്കും നന്ദി

      Delete