Followers

Tuesday, January 10, 2017

പൂർവാപരം




പൂർവാപരം എന്നാൽ 'മുമ്പത്തേതും പിന്നാലെവരുന്നതും'(before & behind) എന്ന് അർത്ഥം. ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവിൽ east & west എന്നും അർത്ഥം കൊടുത്തിരിക്കുന്നു.


ആദ്യത്തെ വാക്കിൽ തുടങ്ങി അവസാനത്തെ വാക്കിൽ തീരുന്ന ഈ ഒറ്റ വാചകക്കവിത, ഇടയിൽ  വിരാമചിഹ്നം ഇല്ലാത്ത ഒരു പരീക്ഷണമാണ്. ആശയങ്ങളെ കൂട്ടിക്കെട്ടിയ ഒരു മാല.  ഒറ്റ ശ്വാസത്തിൽ വായിക്കാൻ ശ്രമിച്ചാൽ  അർത്ഥം തെളിയും.  യുക്തിഭംഗം ഉണ്ടോ എന്നറിയില്ല. 








15 comments:

  1. മുമ്പും പിമ്പുമുള്ളവയ്ക്കുള്ള പരസ്പരബന്ധമെന്ന തലക്കെട്ടുപോലെ അനുയോജ്യമായ അക്ഷരമുത്തുകള്‍കൊണ്ടുക്കോര്‍ത്തെടുത്ത മനോഹരമായൊരു കവിത. ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. FB യിൽ സാറിൻറെ കമൻറ് വായിച്ചിരുന്നു. എങ്കിലും ബ്ലോഗിൽ തന്നെ കമൻറ് കിട്ടുമ്പോൾ സന്തോഷം ഇത്തിരി കൂടുതലാണ്. ബ്ലോഗ് തന്നെയാണ് ഇപ്പോഴും ഇഷ്ടതട്ടകം. അഭിപ്രായത്തിന് നന്ദി സർ.

      Delete
  2. ഒറ്റ വാചകമായി വായിച്ചു പോകാവുന്ന കവിത നന്നായിരിക്കുന്നല്ലോ ഗിരിജ...

    ReplyDelete
    Replies
    1. സന്തോഷം മുബീ, സുഖമെന്ന് കരുതുന്നു.

      Delete
  3. ഉഷസ്സിലേക്കുയര്‍ത്തിയ കവിത... നന്നായി ആസ്വദിച്ചു...

    എന്റെ കുഞ്ഞു ബ്ലോഗിലേക്കും സ്വാഗതം

    http://parayathebakivachath.blogspot.in/

    ReplyDelete
  4. നല്ല മനോഹരമായ വരികൾ . ആശംസകൾ ടീച്ചർ.

    ReplyDelete
  5. നല്ല മനോഹരമായ വരികൾ . ആശംസകൾ ടീച്ചർ.

    ReplyDelete
  6. പറഞ്ഞപോലെ ഒറ്റ വായനയില്‍ മുഴുമിപ്പിക്കുമ്പോഴാണ് വായനയുടെ രസം....

    ReplyDelete
    Replies
    1. ജീവിതം പോലെ ഇടയിൽ വിരാമമില്ലാത്തത്. അന്ത്യത്തിൽ മാത്രം വിരാമം. നന്ദി ഫൈസൽ.

      Delete
  7. ഒറ്റ വാചകം ..ഒറ്റ ശ്വാസം.. ഇനി ഒറ്റ വാക്കിൽ ആകുമോ ദൈവമേ ഗിരിജ തൻ കവിത? ബാക്കി പറയാം.. ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ..... ശ്വാസം എടുക്കട്ടേ.

    ഒറ്റ വാചക കവിത ഗംഭീരം. ഒറ്റ വാചകത്തിൽ ആക്കിയപ്പോഴും രാഗവും താളവും ഒന്നും പോയില്ല. അർത്ഥവും.

    ആരെങ്കിലും എഴുതുമ്പോൾ 'ഞാനായിരുന്നെങ്കിൽ ഇങ്ങിനെ' എന്ന് മേനി പറയുന്നത് എളുപ്പം. മനുഷ്യ സഹജവും. അത് കൊണ്ട് ഒന്ന് പറഞ്ഞോട്ടെ.

    .''........സൂര്യനെ
    പുണരാൻ കൊതിക്കുന്ന കൊങ്ങിണിപ്പൂക്കളെ''
    പ്രാസവും ഭംഗിയും വരുമെന്ന് തോന്നുന്നു.

    കാട്ടു വഴികളും കാട്ടു പൂഞ്ചോലയും ...ആവർത്തനത്തിനു പകരം കൊച്ചു പൂഞ്ചോല?

    ഇതൊക്കെ ചെറിയ കാര്യങ്ങൾ. കവിത മനോഹരം.

    ReplyDelete
    Replies
    1. നന്ദി ബിപിൻ സർ. ഒറ്റ വാക്കിൽ കവിത എഴുതാനല്ലേ അത്ഭുതസിദ്ധി വേണ്ടത്. എഴുതുന്ന ഒരു വാക്ക് പോലും കവിതയായെങ്കിൽ!

      Delete
  8. വായിച്ചു, വളരെ ഇഷ്ടമായി. വാക്കുകള്‍ കൊണ്ട് പദഹാരം തീര്‍ക്കുമ്പോള്‍ അത് മനോഹരമാക്കാന്‍ ഏറെ പേര്‍ക്കൊന്നും കഴിയില്ല.ഇതുപോലെ ഒന്ന് വായിക്കുന്നത് ആദ്യമായി എന്ന് തന്നെ പറയാം. ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി പ്രവീൺ. ബ്ലോഗിൽ പുതിയ വായനക്കാർ എത്തുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ഇവിടെ അൽപ്പ സമയം ചിലവാക്കിയതിന് അനല്പമായ നന്ദി.

      Delete