Followers

Saturday, August 2, 2014

'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം

എൻറെ പ്രിയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കൾക്ക് ,

ഈ ബ്ലോഗിൽ ഞാനിതുവരെ എഴുതിയിട്ടുള്ള കവിതകളിൽ നിന്നും തിരഞ്ഞെടുത്ത 27 കവിതകളുടെ സമാഹാരം 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന പേരിൽ പുസ്തക രൂപത്തിൽ സീയെല്ലെക്സ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ  പ്രസിദ്ധീകരിച്ചിരിക്കുന്നു.


ഈ പുസ്തകത്തിന്‌ ഒരു അവതാരിക എഴുതിത്തരണമെന്ന എന്റെ അപേക്ഷ സ്വീകരിച്ച് അത് വളരെ ഭംഗിയായി ചെയ്തുതന്ന  ഷാജി സാറിനും (ഷാജി നായരമ്പലം), പുസ്തക പ്രസാധനത്തിന്റെ ആദ്യം മുതൽ അവസാനം വരെ ഉള്ള എല്ലാ ഉത്തരവാദിത്തങ്ങളും വളരെ ആത്മാർത്ഥതയോടും, ചിട്ടയായും, സമയബന്ധിതമായും  ചെയ്തുതന്ന  ലീല ടീച്ചറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു.


പിന്നെ കവിതയ്ക്ക് ആസ്വാദന കുറിപ്പ് എഴുതിത്തന്ന,  ഞങ്ങളുടെ വഴികാട്ടിയും ഗുരുനാഥനുമായ സിറിയക് തോമസ്‌ സാറിനും,  എല്ലാ പ്രോത്സാഹനങ്ങളും തന്ന് എന്നെ എന്റെ പുറംതോടിനകത്തു നിന്ന് വെളിയിൽ വരാൻ സഹായിക്കുന്ന എന്റെ സ്കൂൾ പ്രിൻസിപൽ രവി തോമസ്‌ സാറിനും   എന്റെ നിറഞ്ഞ നന്ദിയും സ്നേഹവും. പിന്നെ എന്തിനും എനിക്ക് ധൈര്യവും തണലുമായിരിക്കുന്ന  എന്റെ  ഭർത്താവ് നവനീതകൃഷ്ണനും  എന്റെ  സ്നേഹം.

എന്റെ ബ്ലോഗ്‌ പോസ്റ്റുകൾക്ക് മുടക്കമില്ലാതെ, താമസമില്ലാതെ അഭിപ്രായം പറയുവാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ള വലിയ മനസ്സ് കാണിക്കുന്ന സി.വി.തങ്കപ്പൻ സാർ, അജിത്‌ സർ, ഗിരീഷ്‌, മധുസൂദനൻ സർ  എന്നിവർക്കും എൻറെ നന്ദി. ബ്ലോഗിൽ സുഹൃത്തുക്കളായിട്ടുള്ള  മറ്റു 23 സുഹൃത്തുക്കൾക്കും ബ്ലോഗംഗങളല്ലാത്ത  വായനക്കാർക്കും ഒരുപാട് നന്ദി.

ഈ സന്തോഷം നിങ്ങളുമായി ഇവിടെ പങ്കു വയ്ക്കട്ടെ. നിങ്ങളുടെ സ്നേഹാനുഗ്രഹങ്ങൾ തുടർന്നും പ്രതീക്ഷിച്ചു  കൊണ്ട്

നന്ദിപൂർവ്വം

ഗിരിജ നവനീത് 


Book Review:
http://www.keralabookstore.com/SelectBook.do?prodId=3006

7 comments:

  1. ആശംസകൾ ഗിരിജ ടീച്ചർ.

    ReplyDelete
  2. നന്നായി. കൈരളിക്കൊരു കാവ്യോപഹാരം ആയിത്തീരട്ടെ ഈ കവിതാസമാഹാരം. ആശംസകള്‍.

    ReplyDelete
  3. ഇനിയുമിനിയും കൂടുതല്‍ എഴുതാനും പ്രശസ്തിയിലേക്ക് ഉയരുവാനും കഴിയുമാറാകട്ടെ!
    ആശംസകളോടെ;
    സി.വി.തങ്കപ്പന്‍

    ReplyDelete
  4. കൂടുതല്‍ എഴുതി കൂടുതല്‍ കഴിവും പ്രസിദ്ധിയും ആര്‍ജിക്കാന്‍ കഴിയട്ടെ !
    ആശംസകള്‍ , അഭിനന്ദനങ്ങള്‍ ..

    ( CLS Books ഈയുള്ളവന്റെയും ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു
    http://www.shaisma.blogspot.com/2013/04/blog-post.html )

    ReplyDelete