Followers

Friday, March 9, 2012

ബാല്യം


ഇന്നലെ:

വീടിന്‍ തൊടിയിലെ
പൂവിലും പുല്ലിലും
പാറിനടക്കുന്നു ബാല്യം,
മുത്തുകള്‍പോലങ്ങു
കോര്‍ത്തുവച്ചീടുന്നു
നേരിട്ടുകണ്ടതും കേട്ടതു-
മപ്പുറം അമ്മൂമ്മ ചൊന്നതും ചേലില്‍;


കാലം കഴിയവേ
ജീവിതമാര്‍ത്തങ്ങു 
വന്നാലുമന്നവന്‍ ശക്തന്‍,
നേരിട്ടുനിന്നിടാന്‍ പ്രാപ്തന്‍!

ഇന്ന്:

ഫ്ലാറ്റിന്‍റെ മൂലയില്‍
വച്ചോരു പെട്ടിയില്‍
പെട്ടുകിടക്കുന്നു ബാല്യം
പെട്ടിതന്നുള്ളിലെ
ലോകത്തിന്നപ്പുറം
ലോകമില്ലാത്തൊരു ബാല്യം
ലോകത്തെയാകവേ
പെട്ടിയിലാക്കി നാം
കുട്ടിയ്ക്കു നീട്ടിയ  നാളില്‍ ‍
കാണരുതാത്തതും
കേള്‍ക്കരുതാത്തതു-
മെല്ലാമറിഞ്ഞു വളര്‍ന്നു,
അവനുണ്മയെപ്പുല്‍കാന്‍ മറന്നു;

എല്ലാമറിയുന്ന നാട്യം
താനൊരു കുട്ടിയേയല്ലെന്ന  ഭാവം!
ലോകവിവരത്തില്‍ മുന്‍പന്‍,
ശാസ്ത്രഗണിതത്തില്‍  വന്‍പന്‍!

കാലം കഴിയവേ
ജീവിതം വന്നങ്ങു
മുന്നില്‍ നിന്നപ്പോള്‍ വലഞ്ഞു,
പെട്ടിയില്‍ക്കാഴ്ചകള്‍
കാണുന്നപോലത്ര
സാദ്ധ്യമല്ലീയുള്ള  ലോകം,
കൈവിരല്‍ത്തുമ്പാല്‍
നിയന്ത്രിതമായൊരു
കട്ടയാല്‍ ജീവിതം തീര്‍ക്കാ-
നാവില്ലിതാര്‍ക്കു മെന്നോര്‍ക്ക!
പെട്ടിതന്നുള്ളില്‍
കുരുങ്ങിക്കിടക്കുന്ന
ബാല്യം പുറത്തെടുത്തീടാം
പെട്ടിയില്‍ നിന്നു
പുറത്തു കടന്നൊരീ
നേരായ ജീവിതം കാണാം!





9 comments:

  1. "പെട്ടിയില്‍ നിന്ന്
    പുറത്ത്കടന്നൊരീ
    നേരായ ജീവിതം കണാം."
    ഇന്നത്തെ ജീവിതം
    പ്രതിഫലിക്കുന്ന കവിത.
    ആശംസകള്‍

    ReplyDelete
  2. Replies
    1. നന്ദി, കവിത വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
  3. വളരെ നല്ല കവിത .
    ഇനിയും എഴുതു, എല്ലാ ആശംസകലും

    ReplyDelete
  4. മനോഹരമായിരിക്കുന്നു...
    ജീവിത ചിന്തകള്‍..
    കാലത്തിന്റെ മാറ്റം...


    ആശംസകള്‍

    ReplyDelete
  5. അടച്ചിട്ട ബോണ്‍സായ് കുട്ടികളെ കാണുമ്പോള്‍
    സഹതാപം തോനുന്നു
    ആശംസകള്‍ നന്നായി എഴുതി

    എന്നെ ഇവിടെ വായിക്കുക

    http://admadalangal.blogspot.com/

    ReplyDelete
  6. വളരെ നന്നായിട്ടുണ്ടല്ലോ . എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  7. @Gopan Kumar & Gireesh K.S

    ഈ വഴി കടന്നു പോയതില്‍ സന്തോഷം, അതിലുപരി നന്ദി.

    ReplyDelete
  8. പിന്നെ ഞാന്‍ ചില കവിതകളൊക്കെ എഴുതിയിട്ടുണ്ട്. നോക്കുമോ. കുറ്റങ്ങള്‍ പറഞ്ഞു തരുമോ?
    http://gireeshks.blogspot.in/

    ReplyDelete