വേറിട്ടുനിന്നൊരാ വീടിന്നു മണ്ണിലായ്
വേരറ്റു വീണുകിടക്കുന്നു മൂകമായ്!
തലമുറകൾക്കു തണലായ് ചിരകാലം
നിന്നൊരാ വന്മരം വേരറ്റു കിടക്കുന്നു
വേദനയില്ലെന്നു ഭാവിച്ചിടുകിലും
വേദനിച്ചീടുന്നു വ്യർത്ഥമെൻ മാനസം
എത്ര തിരുവോണമെത്രവിഷുക്കാല -
വേരറ്റു വീണുകിടക്കുന്നു മൂകമായ്!
തലമുറകൾക്കു തണലായ് ചിരകാലം
നിന്നൊരാ വന്മരം വേരറ്റു കിടക്കുന്നു
വേദനയില്ലെന്നു ഭാവിച്ചിടുകിലും
വേദനിച്ചീടുന്നു വ്യർത്ഥമെൻ മാനസം
എത്ര തിരുവോണമെത്രവിഷുക്കാല -
മെത്രയവധികളെത്ര വികൃതികൾ !കുളിരോലുമിറയത്തിരിയ്ക്കുന്നുവോർമ്മകൾ
കാറ്റിലിളകുന്നു തെങ്ങോലത്തുമ്പുകൾ
കറ്റക്കതിരുകൾ കൊയ്തുനിറച്ചിട്ട
കറ്റക്കതിരുകൾ കൊയ്തുനിറച്ചിട്ട
തെക്കോറത്തിണ്ണയിലൊറ്റയ്ക്കിരുന്നതും
കശുമാവു പൂത്തതിൻ ഗന്ധമെന്നിന്ദ്രിയ-
കശുമാവു പൂത്തതിൻ ഗന്ധമെന്നിന്ദ്രിയ-
മാകവേയനുഭൂതി വാരിനിറച്ചതും
സർപ്പങ്ങൾ വാഴുന്ന കാവിലിലഞ്ഞിതൻ
പൂക്കളാൽ മാലകൾ കോർത്തുനടന്നതും
ഭജനമുറിയിലെ ദൈവങ്ങളെന്നുള്ളിൽ
സർപ്പങ്ങൾ വാഴുന്ന കാവിലിലഞ്ഞിതൻ
പൂക്കളാൽ മാലകൾ കോർത്തുനടന്നതും
ഭജനമുറിയിലെ ദൈവങ്ങളെന്നുള്ളിൽ
നന്മതൻ നാമങ്ങളോതിനിറച്ചതും....
ഓർമ്മകൾതൻ നിര നീളുന്നുവെങ്കിലുംവേദനിച്ചീടുവാനില്ലെനിക്കർഹത
പൈതൃകം ബാധ്യതയെന്നു കരുതുന്നോ-
പൈതൃകം ബാധ്യതയെന്നു കരുതുന്നോ-
രിന്നിൻ പ്രതിനിധിയാകുന്നു ഞാനും...