Followers

Monday, July 25, 2022

ഹർ ഘർ തിരംഗ

                                     


























വീടുകൾ തോറും പാറേണം  

വീരത്രിവർണ്ണതൃക്കൊടികൾ (1)

വീരജവാൻമാരതിരിങ്കൽ

വീർപ്പുവിടാതെ,യുറങ്ങാതെ

വീരോചിതമായ് കാത്തീടും

വീരപതാകയ്ക്കഭിവാദ്യം! (2)

വീരന്മാരെ വാർത്തീടും 

വിജയപതാകയ്ക്കഭിവാദ്യം! (3)


ഭാരതമെന്നൊരു ഭൂഖണ്ഡം

ഭാനുവിനെപ്പോലെന്നെന്നും

ഭാസ്ക്കരരശ്മി കദംബങ്ങൾ

ഭൂലോകത്തിൽ ചൊരിയുമ്പോൾ

ഭാസുരഭാരതധ്യാനത്തിൻ

ഭാസ്സിൽ രമിക്കും വിശ്വത്തിൻ

ഭൂതി നുകർന്നിട്ടനുദിനമീ 

ഭദ്രപതാക പറക്കട്ടെ! (4)


രാജിതരാജ്യപതാകയെ നാം

രാപ്പകൽ വന്ദിയ്ക്കുകയുള്ളിൽ 

രാജ്യത്തിൻ ശ്രീയെന്നെന്നും

രാഗമൊഴിഞ്ഞു വിളങ്ങീടാൻ (5) 

രണസങ്കുലമാം വേളകളിൽ

രാജന്യോചിതവീര്യവുമായ്

രാജ്യാന്തരരക്ഷയ്ക്കെത്തും

രാഷട്രപതാകയ്ക്കഭിവാദ്യം! (6)


വേദാന്തത്തിൻ വിത്തുകളീ  

വിശ്വം മുഴുവൻ പാകിയൊരാ 

വിദ്യോത്തമഗുരുവൃന്ദങ്ങൾ

വാണൊരു ഭാരതമണ്ണിൽ നാം

വന്നുപിറന്നൊരു ഭാഗ്യത്താൽ

വാഴ്ത്താം മൂവർണ്ണക്കൊടിയെ; (7)

വിശ്രുതരാഷ്ട്രപതാക സദാ 

വിണ്ണിലുയർന്നു പറക്കട്ടെ! (8)

വിദ്യാഭാരതി കുടികൊള്ളും 

വരദപതാകയ്ക്കഭിവാദ്യം!  (9)



Translation


Har Ghar Tiranga


Let our great Indian tricolour fly high in each and every house. (1)

Great Salute to that valiant Flag which is always protected by those valorous soldiers who guard our boarders vigilantly, without sleep. (2)

Salute to that victorious Flag which moulds our great national warriors. (3)

Let our divine Flag fly always high as Bharath showers her divine rays on earth like the Sun and the entire world gets enlightened by those rays of inner knowledge delight. (4)

Let us always show reverence for our noble National Flag to maintain the dignity of our country. (5)

Great salute to our National Flag which comes forward proactively with rescue missions in the international war fields, like a courageous king. (6)

Let us praise our Tricolour for blessing us with this birth on the divine land of Bharath where those great sages lived, who sowed the seeds of the transcendental knowledge of Vedanta all  around the world. (7)

Let our famous national Flag fly high in the sky. (8)

Great salute to our blessing Flag along with which Sarawathy, the goddess of knowledge always dwells. (9)




മണൽപ്പുറം


വേനൽ,വർഷക്കാലലീലകൾ
കണ്ടുകണ്ടു രസിച്ചിടും
ഗംഗ ചൂടും ഇന്ദുചൂഡൻ
വാഴുമീ പെരിയാർതടം
തൃക്കണ്ണുകൊണ്ടൊരു നോക്കിനാൽ 
പഴയൊരാ പുളിനമാക്കുവാൻ,
പഞ്ചസാരത്തൂമണൽത്തരി-
യാലെയാകെ നിറയ്ക്കുവാൻ
ആലുവായിലമർന്നിടും
ശിവശംഭു തന്നെ തുണയ്ക്കണം!
ശിവസുന്ദരാ നടനപ്രിയാ,
നമഃ വ്യോമകേശ! മഹേശ്വരാ!


#AluvaManappuram


Sunday, July 10, 2022

ഭരദേവതാസ്തുതി









നടിച്ചിടുന്നതും നീയേ കാളീ
നയിച്ചിടുന്നതും നീയേ,
മനസ്സിളക്കുന്നതും നീയേ കാളീ
മനസ്സടക്കുന്നതും നീയേ,
സ്തുതിക്കു പാത്രവും നീയേ കാളീ
സ്മൃതിയ്ക്കു ഭൂഷയും നീയേ,
കൃതാർത്ഥയായതും നീയേ കാളീ
കൃതാന്തയായതും നീയേ,
തടുത്തിടുന്നതും നീയേ കാളീ
തമസ്സൊടുക്കുന്നതും നീയേ,
നമസ്കൃതേ, ജയേ, കാളീ
നമസ്ക്കരോമി ത്വാം കാളീ.