google image |
മാലയല്ലതു പോയതെന്നോർക്കണം!
ചൊല്ലു, നീയാർക്കായ് തുറന്നുകൊടുത്തു നിൻ
നല്ല ശ്രീകോവിൽ വാതിലിൻ പാളികൾ?
ചെമ്പകശ്ശേരി വാഴുന്ന കാലത്ത്
നല്ല രത്‌നങ്ങളൊക്കെപ്പതിച്ചു ഞാൻ
തന്നതല്ലേ നിനക്കാ പതക്കവും
കൊണ്ടുപോയ്ക്കളഞ്ഞിട്ടു ചിരിപ്പിനോ?!
നല്ലൊരുമുളം തണ്ടൊടിച്ചെത്രയും
വേഗമെത്തുമന്വേഷണസംഘവും
കട്ട കള്ളനെ കിട്ടിയില്ലെങ്കിലോ
കണ്ണനെത്തന്നെ ലോക്കപ്പിലാക്കിടും!
വന്നുകാണുവാനാകുമെന്നായിടിൽ
വല്ല വിധത്തിലും കൊണ്ടുപോന്നേനെ ഞാൻ
കൊണ്ടുകാരാഗൃഹത്തിലിടും മുൻപ്
ചൊല്ലുകൊന്നെൻറെ കണ്ണാ പരമാർത്ഥം!!!