ഗൂഗിൾ ചിത്രം |
വെളിച്ച മണഞ്ഞ,ണഞ്ഞിരവിലൊരു *
തെളിച്ചമൊടു മിന്നാമിന്നി വൃന്ദം
ഉഡുക്കളിടവേളയിളവേൽക്കുവാനി-
ന്നൂഴി തന്നിതിങ്കലിറങ്ങി വന്നോ?!
മിന്നി മിന്നി വിറയാർന്നു പാറുമൊരു
മിന്നലിൻറെ പിണരെന്ന ചന്തമോടെ
മന്നിലെ തിമിരമൊന്നുടയ്ക്കുവതി-
നുടയവന്നവനുര ചെയ്തയച്ചതാമോ?
കനത്തു നിൽക്കുമീരാക്കൂരിരുട്ടിനുള്ളി ൽ
കടുപ്പമിച്ചെറു വെട്ടമിറങ്ങിടാനായ്
മടുത്തു പോകുവതില്ല മരിക്കുവോള-
മടുത്തു ലക്ഷ്യമതു ലഭിക്ക തന്നെ വേണം
ഇപ്രപഞ്ചമതിലായ്‌പ്പിറന്നുവരിയ
കീട ജന്മവുമതിനൊത്ത ലക്ഷ്യമോടെ
ഇജ്ജഗത്തിലൊരു പാഴിലയ്ക്കുമൊരു
കർമ്മമുടയവനതു കണ്ടുവച്ചിടുന്നു !
തിരിച്ചറിഞ്ഞു പരമാർത്ഥ കർമ്മമിഹ
പരത്തിലിച്ചെറിയ പ്രാണി പോലുമെന്നോ!
പരത്തിലിച്ചെറിയ പ്രാണി പോലുമെന്നോ!
ഈശനേകിയൊരു ജൈവദീപ്തിയാ-
ലുലകിലെയിരുളിനോട് മല്ലിടുന്നു !
മരിച്ചുപോകുവതിനടുത്തു നാളുമുട -
നൊത്തു നിന്നു മിന്നിത്തെളിഞ്ഞിടേണം
ഒരു പൊട്ടു വെട്ടമതു വീണിരുൾക്കടലി -
ലലിഞ്ഞുവെങ്കിലുയിരെത്ര ധന്യമെന്നോ!
മേന്മയേറുമീ മർത്യജന്മമിതി-
ലെത്ര നിഷ്ക്രിയം നാം വസിച്ചിടുന്നു !
ഉണ്മയെന്നുമകമേ തെളിഞ്ഞിടുകി-
ലുള്ളിലുള്ള തിരിയുജ്ജ്വലിച്ചു നിൽക്കും.
[*ആദ്യവരിയിൽ ആദ്യം വരുന്ന 'അണഞ്ഞു' എന്ന വാക്ക് കെട്ടു എന്ന് അർത്ഥമാക്കുമ്പോൾ രണ്ടാമത് വരുന്ന 'അണഞ്ഞു' എന്ന വാക്ക് എത്തിച്ചേർന്നു എന്ന് അർത്ഥമാക്കുന്നു.]
[*ആദ്യവരിയിൽ ആദ്യം വരുന്ന 'അണഞ്ഞു' എന്ന വാക്ക് കെട്ടു എന്ന് അർത്ഥമാക്കുമ്പോൾ രണ്ടാമത് വരുന്ന 'അണഞ്ഞു' എന്ന വാക്ക് എത്തിച്ചേർന്നു എന്ന് അർത്ഥമാക്കുന്നു.]
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം!!!!
ReplyDeleteനന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍ ടീച്ചര്‍
ആശംസകൾ
ReplyDelete