മരമന്നു ചൊല്ലിയെന്നോട് മെല്ലെ
ഇലപോയൊരെൻ മേനി നോക്കിടല്ലേ
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം
നീ വരും നാളിതിലേ വരുമ്പോൾ
ശിശിരത്തിലെന്നുടൽ കണ്ടിടുമ്പോൾ
പിരിയുന്ന കൈവഴിയെന്നു തോന്നാം
വേനലിൽ വരികെന്നരികത്തു നീ
തീ പൂത്തു നിൽക്കുമെൻ ഭംഗി കാണാൻ
വാനവും വീഥിയുമൊന്നടങ്കം
ചെമ്പട്ടുടുത്തൊരാ ചേല് കാണാൻ
നീ വരും പാതയിലന്നു നിന്നെ
കാത്തു ഞാനഗ്നിയിൽ മുങ്ങി നിൽക്കാം
കാലഭേദങ്ങളെയേറ്റു വാങ്ങും
വാകയിലോർമ്മകൾ പൂത്തു നിൽക്കും
ആർദ്രമാം ചിന്തകൾക്കാരു നൽകി
വാകമരത്തണൽ ചാരുഭംഗി !
സായന്തനച്ചോപ്പഴിഞ്ഞു വീഴ്കെ
ഓരോ ദിനവും പിരിഞ്ഞു പോകെ
സൂര്യനെ വെല്ലും ചുവപ്പു ചാർത്തി
നിൽക്കുന്ന വാകയെയോർത്തു പോകും
ആലാപനം
https://www.youtube.com/watch?v=rlJXlIpy7m8
പൂത്തുനില്‍ക്കുന്ന വാക ഒരു കണ്‍കൊള്ളാക്കാഴ്ച്ചതന്നെയല്ലേ!
ReplyDeleteനല്ല കവിത!!
കാലഭേദങ്ങളേറ്റു വാങ്ങും
ReplyDeleteവാകയിലോര്‍മ്മകള്‍ പൂത്തു നില്‍ക്കും ആര്‍ദ്രമാം ചിന്തകള്‍ക്കാരു നല്‍കി
വാകമരത്തണല്‍ ചാരുഭംഗി!
ഹൃദ്യമായിരിക്കുന്നു കവിത
ആശംസകള്‍ ടീച്ചര്‍
ആശംസകൾ .
ReplyDeleteThank you all for your kind words
ReplyDeleteനീ വരും നാളിതിലെ വരുമ്പോൾ, പിരിയുന്ന കൈവഴി, വാനവും വീഥിയും ചെമ്പട്ടുടുക്കുന്നത്,വാകമരത്തണൽ ചാരു ഭംഗി, ഇതൊന്നും അത്ര ഭംഗിയായി എന്ന് തോന്നിയില്ല.
ReplyDelete