ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയക്ക് ആദരാഞ്ജലി🙏
നെറികെട്ട ലോകത്തി-
ലടിതെറ്റിവീഴാതെ
നൂറ്റാണ്ടുകാലം
നേരിൻ്റെ നിറവിൽ
ജീവിച്ച വൻതണൽ
ചായുന്നിതൊടുവിൽ...
അഭിവന്ദ്യനാകുമീ
യിടയൻ്റെ ചിരിയിന്നു
നിദ്ര പ്രാപിക്കുന്നു
കർത്താവിൽ ശാന്തം 🙏
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...
വലിയ മെത്രാപ്പോലീത്തായ്ക്ക് പ്രണാമം
ReplyDeleteചിരിക്കു പുറകിലെ വലിയ ചിന്ത! മഹാത്മാഗാന്ധിയെപ്പറ്റി പറഞ്ഞതുപോലെ ക്രിസോസ്റ്റം തിരുമേനിയെപ്പോലെ ഒരാള്‍ ഭൂമിയില്‍ 103 കൊല്ലം ജീവിച്ചിരുന്നു എന്നു കുറച്ചുകാലങള്‍ക്കു ശേഷമുള്ള തലമുറകള്‍ക്കു വിശ്വസിക്കുവാന്‍ പ്രയാസമായിരിക്കും. സ്വര്‍ണ്ണലിപികളില്‍ ആലേഖനം ചെയ്യേണ്ട ജീവചരിത്രം!
Delete