Followers

Monday, May 17, 2021

അദ്വൈതാമലകം

ഈ ഡിജിറ്റൽയുഗത്തിൽ കരതലാമലകം പോലെ നമ്മുടെയെല്ലാം ഉള്ളംകയ്യിലിരിക്കുകയാണ് ശങ്കരാചാര്യവിരചിതങ്ങളായ അദ്വൈതദർശനങ്ങൾ. എന്നിരുന്നാലും ഈശ്വനിയോഗവും ഇച്ഛാശക്തിയും  ഉള്ളവർക്കുമാത്രമേ ഉള്ളംകൈ തുറന്ന് അതിലൊന്നെടുത്തു രുചിച്ചുനോക്കണമെന്നുപോലും തോന്നുകയുള്ളൂ. ഈ കലികാലസഞ്ചയഹൃദയത്തില്‍  ആ അമൃതു രുചിക്കുവാനുള്ള   ആഗ്രഹം നാൾക്കുനാൾ വളരട്ടെ!  


ആദിശങ്കരഭാഗവദ് പദാചാര്യര്‍

ജനനം :  BC 509 - വൈശാഖമാസത്തിലെ ശുക്ലപക്ഷപഞ്ചമിദിവസം 
സമാധി : BC 477 


അഖിലാണ്ഡത്തിലുറഞ്ഞീടും 

അദ്വൈതപ്പൊരുളിപ്പാരിൽ 

കനകാമലകപ്പെരുമഴപോൽ   

പെയ്യിച്ചാന്ധ്യമകറ്റീടാൻ  

പിറവിയെടുത്തൂ കാലടിയിൽ 

പരിപാവനമാം പെരിയാറിൻ 

തീരത്തുള്ളൊരു ഭവനത്തിൽ 

ആര്യാംബാവിൻ സുതനായി 

ശിവഗുരു തന്നുടെ മകനായി 

സാക്ഷാൽ ശിവനുടെ വരമായി 

വന്നുപിറന്നൊരു ശങ്കരനേ,

നിന്നുടെ കാലടി പിന്തുടരാൻ 

കാലാകാലങ്ങൾതോറും 

ജന്മംകൊള്ളുന്നീ മണ്ണിൽ 

ലക്ഷം ലക്ഷം ശിഷ്യന്മാർ 

സദ് സനാതനധർമ്മത്തിൻ

ബ്രഹ്മാനന്ദകുടീരത്തിൽ.     

ജയജയ ശങ്കരശങ്കരനേ! 

ശങ്കരനുള്ളിലുണർന്നവനേ!! 

No comments:

Post a Comment