ഇന്ന് മഹാകവി ജി ശങ്കരക്കുറുപ്പിൻറെ നൂറ്റിപ്പതിനെട്ടാംജന്മദിനം. ആ ഹൃദയാകാശദർശനങ്ങൾ ആലേഖനം ചെയ്ത അനേകം സൽകാവ്യങ്ങളുടെ പിറവിയ്ക്ക് സാക്ഷ്യം വഹിച്ച അദ്ദേഹത്തിൻറെ ജന്മഗൃഹം ഇന്ന് ആരാലും അറിയപ്പെടാതെ ജീർണ്ണിച്ചുകൊണ്ടിരിക്കുമ്പോഴും ആത്മനിന്ദ തോന്നാത്ത പുത്തൻ മലയാളസാഹിത്യലോകമേ, നിനക്കെന്തു സൽഗതി പാരിൽ?
-----------------------------------------------------------------------------------------------------------------
[തപ്തബാഷ്പം എന്ന ഈ കവിത എഴുതാൻ എനിക്കു പ്രേരകമായ ലേഖനത്തിൻ്റെ ലിങ്ക് - ലേഖനം എഴുതിയത് ശ്രീ വിജയ് സി. എച്ച്.
https://www.facebook.com/vijay.ch.585/posts/1560613607408135 ]
-----------------------------------------------------------------------------------------------------------------
ലജ്ജ കൊണ്ടിന്നു ചൂളുന്നു ഞാൻ ഗുരോ...
നിന്ദയാമഘം പേറുന്ന ഹൃത്തുമായ്
ഞങ്ങൾതൻ നന്ദികേടിൻ വിളംബരം
പോലവേയിന്നു നിൽക്കുന്നു നിൻ ഗൃഹം
വന്ദനം ചെയ്തു പാലിച്ചിടേണ്ടവർ
പിന്തിരിഞ്ഞുപോകുന്നു കൃതഘ്നരായ്
നിദ്രയിൽപ്പെട്ടുപോയതിനാ,ലതോ
നിദ്ര ഭാവിച്ചു നിൽക്കയാലോ സദാ?
ഈ മഹാബ്രഹ്മസത്യവുമീ ജഗത്-
മിഥ്യയുമുള്ളു കൊണ്ടങ്ങു കണ്ടുവോ?
ആ മഹാബോധശൃംഗോന്നതങ്ങളിൽ
നിന്നുമെത്രയോ കാവ്യനിപാതങ്ങൾ!
ആ പ്രവാഹത്തിൻ ചോട്ടിൽ നിന്നല്ലയോ
ആർത്തിയോടെ നുകർന്നു നീർത്തുള്ളികൾ!
ആ മഹാവിശ്വദർശനം തന്നെയാ
തുള്ളികൾക്കുള്ളിലൊക്കെത്തെളിഞ്ഞതും,
"മങ്ങൽ പറ്റാതെയന്തരംഗത്തിനെ"-
യെന്തു ഭംഗിയായ് പോറ്റിയെന്നോ ഭവാൻ!
ചെന്നു തൊട്ടതുമന്നെൻ്റെയുള്ളിലായ്
മിന്നൽ പോലൊന്നു മിന്നിമറഞ്ഞുവോ!
കാവ്യനീതിയെ കൈ വിടാതെപ്പൊഴും
പൂത്തുലഞ്ഞുനിന്നാ സർഗ്ഗവാടിക,
കാലമാം മഹാകാവ്യമേ നീ വരും-
കാലവും കാത്തിടേണമീ വേദിക!
ഈ വിഭൂതിയെ വേണ്ടപോൽ പോറ്റുവാ-
"നെൻ്റെ നാടൊന്നുണരണേ"യീശ്വരാ!

തപ്തബാഷ്പം
Photo Credit: Vijay CH |
ലജ്ജ കൊണ്ടിന്നു ചൂളുന്നു ഞാൻ ഗുരോ...
നിന്ദയാമഘം പേറുന്ന ഹൃത്തുമായ്
ഞങ്ങൾതൻ നന്ദികേടിൻ വിളംബരം
പോലവേയിന്നു നിൽക്കുന്നു നിൻ ഗൃഹം
വന്ദനം ചെയ്തു പാലിച്ചിടേണ്ടവർ
പിന്തിരിഞ്ഞുപോകുന്നു കൃതഘ്നരായ്
നിദ്രയിൽപ്പെട്ടുപോയതിനാ,ലതോ
നിദ്ര ഭാവിച്ചു നിൽക്കയാലോ സദാ?
ഈ മഹാബ്രഹ്മസത്യവുമീ ജഗത്-
മിഥ്യയുമുള്ളു കൊണ്ടങ്ങു കണ്ടുവോ?
ആ മഹാബോധശൃംഗോന്നതങ്ങളിൽ
നിന്നുമെത്രയോ കാവ്യനിപാതങ്ങൾ!
ആ പ്രവാഹത്തിൻ ചോട്ടിൽ നിന്നല്ലയോ
ആർത്തിയോടെ നുകർന്നു നീർത്തുള്ളികൾ!
ആ മഹാവിശ്വദർശനം തന്നെയാ
തുള്ളികൾക്കുള്ളിലൊക്കെത്തെളിഞ്ഞതും,
"മങ്ങൽ പറ്റാതെയന്തരംഗത്തിനെ"-
യെന്തു ഭംഗിയായ് പോറ്റിയെന്നോ ഭവാൻ!
ചെന്നു തൊട്ടതുമന്നെൻ്റെയുള്ളിലായ്
മിന്നൽ പോലൊന്നു മിന്നിമറഞ്ഞുവോ!
കാവ്യനീതിയെ കൈ വിടാതെപ്പൊഴും
പൂത്തുലഞ്ഞുനിന്നാ സർഗ്ഗവാടിക,
കാലമാം മഹാകാവ്യമേ നീ വരും-
കാലവും കാത്തിടേണമീ വേദിക!
ഈ വിഭൂതിയെ വേണ്ടപോൽ പോറ്റുവാ-
"നെൻ്റെ നാടൊന്നുണരണേ"യീശ്വരാ!
PRANAMAM
ReplyDeleteASAMSAKAL TEACHER