പച്ചത്തുരപ്പൻ വരുന്നകണ്ടോ?
പച്ചയെല്ലാം കരളുന്നകണ്ടോ?
കാവും കുളവും മുടിച്ചു മണ്ണിൽ
ജെ സി ബി നിന്നലറുന്നകണ്ടോ?
'സാങ്കേതികത്തിക'വില്ല പോലും!
'ലോലപരിസ്ഥിതി'യല്ലപോലും!
കാടല്ലിതു വെറും പാഴ്മരങ്ങൾ
ആരാണ്ടു വച്ച പടുമരങ്ങൾ
വേരോടെ വെട്ടിട്ടവറുവയ്ക്കാൻ
ദൂരെപ്പിഴുതു കളഞ്ഞിരിക്കും.
തമ്പ്രാക്കന്മാരെയെതിർത്തിടേണ്ട,
കഞ്ഞിയിൽ മണ്ണു കുടഞ്ഞിടേണ്ട,
മാലോകരാം നമുക്കെന്തു ചേതം?
വല്ലോൻറെ വീടും പറമ്പുമല്ലേ?
നേർവഴി വിട്ടു വളഞ്ഞു പോകും
പദ്ധതി നാടിന്നു വേണ്ടിയല്ലേ!
തമ്പ്രാക്കൾ കണ്ണു വച്ചേടമല്ലേ,
സാംസ്കാരികപ്പട മിണ്ടിടല്ലേ!
പാമ്പും പഴുതാര മണ്ണിരയു-
മൊക്കെകടക്കു പുറത്തു വേഗം!
ജെ സി ബി നിന്നലറുന്നകണ്ടോ?
മാറിനിക്കങ്ങോട്ടു '(...)ജീവികളേ'
വെട്ടിപ്പിഴുതുകളഞ്ഞു ഞങ്ങൾ
പച്ചത്തുരുത്തിലുലാത്തിടട്ടെ.
****************************************
അധികാരികൾ പച്ചത്തുരുത്തുണ്ടാക്കാൻ അധ്വാനിക്കുന്ന വിധം വിശദമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കുകൾ പരിശോധിക്കുക.
Shanthivanam FB page
KSEB destroys the centuries old trees in Shanthivanam, Parur
https://timesofindia.indiatimes.com/city/kochi/meena-menon-protests-kseb-move/articleshow/69865271.cms
https://www.pennews.net/kerala/2019/05/09/shanthivanam-protest-against-cpim-and-ldf-gets-louder
https://twitter.com/hashtag/shanthivanam?src=hash
http://www.newindianexpress.com/cities/kochi/2019/may/01/shantivanam-issue-district-collector-to-hold-meeting-1971236.html
https://www.bignewslive.com/tag/shanthivanam/
https://malayalam.samayam.com/topics/shanthivanam
https://www.nchro.org/index.php/2019/05/08/kseb-project-endangers-biodiversity-nchro-delegation-visited-shanthivanam/
https://www.youtube.com/watch?v=wc4w_PjGjqg
https://www.youtube.com/watch?v=fWt9BEIBO9s
The following is an informative comment on a you tube video regarding the issue of Shanthivanam distruction. (https://www.youtube.com/watch?time_continue=22&v=_J-MM-iw06k)
അനുബന്ധം

ചിലപ്പോഴെല്ലാം ചില വ്യക്തികൾ അവർക്കുനേരെ ഭരണാധികാരികളോ മറ്റാരെങ്കിലുമോ ഒക്കെ നടത്തുന്ന നീതിനിഷേധങ്ങളുടെയും കയ്യേറ്റങ്ങളുടെയുമൊക്കെ വിവരങ്ങൾ എഴുതിയും പറഞ്ഞും കാണിച്ചുമെല്ലാം പൊതുജനശ്രദ്ധ ക്ഷണിക്കും. നവമാദ്ധ്യമങ്ങളും പത്രങ്ങളുമെല്ലാം അവർ അതിനായി ഉപയോഗിക്കും. പരമാവധി ആളുകളുടെ പിന്തുണയാർജ്ജിക്കും. അവർ പറയുന്നതെല്ലാം വളരെ ന്യായമായിത്തോന്നുന്ന ജനം അവർക്കു വളരെയധികം മാനസികപിന്തുണ നൽകും. പലരും നീതി നിഷേധിക്കപ്പെട്ടപ്പെട്ടവരെന്നു തോന്നുന്ന ഇത്തരക്കാർക്കുവേണ്ടി നേരിട്ടിറങ്ങിപ്പോലും പ്രവർത്തിക്കും. എന്നാൽ അവർക്കുവേണ്ടി മാനസികമായും നേരിട്ടും പ്രതിഷേധിച്ചവരെല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് അവരുടെ പ്രതിഷേധം ഒരു സുപ്രഭാതത്തിൽ കെട്ടടങ്ങും. ജനശ്രദ്ധയിലേക്ക് തങ്ങളുടെ പ്രശ്‌നമെത്തിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളെല്ലാം ഉപയോഗിച്ച് അപ്ഡേറ്റ്സ് എത്തിച്ചിരുന്ന ഇവർ പെട്ടന്ന് നിശബ്ദരാകും. എന്നാൽ തങ്ങളുടെ പ്രശ്‌നത്തിൻറെ നിലവിലെ അവസ്ഥ എന്തായിയെന്നോ അതിനു ന്യായോചിതമായ പരിഹാരം ഉണ്ടായോ എന്നോ ഒന്നും അവർ അവരെ മുൻപരിചയം ഇല്ലാതിരുന്നിട്ടുപോലും അവരുടെ പ്രശ്നം നേരിട്ടും അല്ലാതെയും ഏറ്റെടുക്കുകയും പ്രതികരിക്കുകയും ചെയ്ത പൊതുജനത്തെ വേണ്ടതുപോലെ അറിയിക്കാതെ ഒളിച്ചുകളിക്കും. അത്തരത്തിൽ ഒരു സംഭവമായിട്ടാണ് ഇതും കണക്കുകൂട്ടുന്നത്. അവരുടെ പ്രശ്നത്തിലേക്ക് ജനശ്രദ്ധ കൊണ്ടുവരാൻ കാണിച്ച അവേശമൊന്നും പിന്നീട് പ്രശ്നം ഒത്തുതീർപ്പായോ എന്നുജനങ്ങളെ അറിയിക്കാനായി കണ്ടില്ല. അതായത്, ചില കാര്യങ്ങൾക്കായി സോഷ്യൽമീഡിയയിലും മറ്റും പ്രതികരിക്കാനിറങ്ങിയാൽ അവസാനം വാദിയും പ്രതിയും ഒന്നാകും, പ്രതികരിച്ചവർ മണ്ടന്മാരുമാകും. അപ്പോഴാണു തോന്നുക നമ്മളെ നേരിട്ടു ബാധിക്കാത്ത പ്രശ്നങ്ങളുടെ പിന്നാലെ പോകാതെ അവയെ പരമാവധി കണ്ടില്ലെന്നു നടിക്കുന്നതാണ് നല്ലതെന്ന്!
(പബ്ലിഷ് ചെയ്തിട്ട് രണ്ടു വർഷവും നാലു മാസവും കഴിഞ്ഞതിനുശേഷം ഇന്നീ കവിത വീണ്ടും വായിക്കാനിടയായപ്പോൾ തോന്നിപ്പോയതാണ്.)
ഇതിനൊക്കെ പ്രക്രുതിയുടെ പ്രതികാരം അനുഭവിച്ചേ മതിയാകൂ!
ReplyDeleteആശംസകൾ ടീച്ചർ
കൂടുതലായെന്തു പറയാൻ?
Delete