കാലവൃക്ഷത്തെയിറുകെപ്പുണരുന്നു-
യിപ്രപഞ്ചത്തിന്നടിവേരുകൾ
കാലപ്പകർച്ചകൾ കണ്ടു നിന്നീടുന്നു
വേരുകൾ മൂടും മരക്കണ്ണുകൾ
കാലം കണക്കെ ഞാൻ കാത്തു വയ്ക്കുന്നുവാ
ഭൂതകാലത്തിന്റെ നേർചരിത്രം
കത്തും വെയിലിലും ചീറും മഴയിലും
കാലത്തിനൊപ്പം വളർന്നു ഞാനും
പാടെ തളിർത്തതുമാകെപ്പൊഴിഞ്ഞതും
പൂ മൂടി നിന്നതും കാറ്റിലുലഞ്ഞതും
കാലമെൻ ചുറ്റിലുമോടി നടന്നതും
വേരു ചികഞ്ഞു ഞാനോർത്തെടുക്കാം
ഒരു കുഞ്ഞു വിത്തിൽ നിന്നിത്രയും
നാൾ കടന്നിന്നിനെ ഞാൻ മുദാ നോക്കി നില്പൂ
വർഷവലയങ്ങളെത്രയെൻ വല്ക്ക-
ത്തിനുള്ളിൽ വൃത്തങ്ങൾ വരച്ചു തീർത്തു
വിണ്ണിൻറെയൊപ്പം പടർന്നു, വിന്നെന്നില -
ച്ചാർത്തിൽ പല കിളിക്കൂടൊരുക്കം
മണ്ണിൻറെയുന്മാദ ഗന്ധം ശ്വസിച്ചെൻറെ
വേരുകൾ കീഴേയ്ക്ക് പാഞ്ഞിടുന്നു
നീരൊഴുകും വഴി തേടിടുമെന്നുടെ
തായ് വേരിനൊപ്പം വരിക നീയും
തായ് വേരും താതൻറെ വാക്കും തണലേകു-
മിക്കാല വൃക്ഷവുമാലംബനം!
കാലവൃക്ഷത്തില്‍ നിന്നോരോ ഇലകള്‍ പൊഴിയുന്നതുപോലെ ഭൂമിയില്‍ മര്‍ത്ത്യജീവിതം
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ReplyDeleteനന്നായിരിക്കുന്നു......
ആശംസകള്‍ ടീച്ചര്‍
മനോഹരം ആശംസകൾ .
ReplyDeleteനല്ല കവിത
ReplyDeleteഎല്ലാവർക്കും നന്ദി
ReplyDelete