മൃഗാവകാശസംരക്ഷകരെന്തറിഞ്ഞേനി-
ക്കരിജാലത്തിന്നവകാശവുമതിൻ ഹൃദന്തവും!
ഒരുവരിയുരിയാടാനായിരുന്നെങ്കിലിക്കരികൾ
'ഹരഹരേ'യെന്നല്ലാതെ മറ്റെന്തു മൊഴിഞ്ഞിടാൻ?!
ഇന്നാട്ടിലിങ്ങനാണു ഭായ്, പണ്ടുപണ്ടേയുണ്ടി-
പ്പൂര, മുത്സവം, കൊടിയേറ്റും; രസം, വന്നാൽ കണ്ടുപോകാം
ഇന്നാട്ടിലെ പൂര,മുത്സവക്കൊടിയേറ്റുകളേറ്റു
ചരിഞ്ഞില്ലൊരു കരിയുമിതുവരെ, മാലോകരേ.
കാട്ടിൽക്കാണും പക്ഷിമൃഗാദികളെയൊക്കെയും
ചുട്ട കമ്പിയിൽക്കറക്കിമൃഷ്ടാന്നം ഭുജിപ്പോർക്കും
പുതുപുത്തനവകാശസമരകോമാളികൾക്കും
വന്നാൽ ഗർജ്ജിക്കാതെ ചുമ്മാ കണ്ടാസ്വദിച്ചുപോകാം
ഇന്നാട്ടിൽ പൂരം പക്ഷിമൃഗസമേതമാണെടോ!
കടുങ്ങല്ലൂർത്തേവരുടെ ഉത്സവത്തിന് വരുന്ന ആനകളുടെ കനാലിലെ കുളി
No comments:
Post a Comment