Followers

Tuesday, April 14, 2020

കൊന്നയില്ലാക്കണി





കൊന്നയില്ലാക്കണിക്കൊന്നയില്ലാ !
മഞ്ഞമണിക്കണിക്കൊന്നയില്ലാ,
നാളികേരപ്പൊളിത്തിങ്കളില്ലാ,
മഞ്ഞക്കണിവെള്ളരിയുമില്ലാ... 
എങ്കിലുമെൻ മുകിൽവർണ്ണനുണ്ടേ 
ചുണ്ടിലാപ്പുഞ്ചിരിയിന്നുമുണ്ടേ 
കണ്ണൻ്റെ  മഞ്ഞത്തുകിലുകണ്ടാൽ 
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
കണ്ണനെക്കണ്ടുതൊഴുതുനിന്നാൽ 
എന്നും വിഷുക്കണി തന്നെയല്ലേ!
ഉള്ളതുകൊണ്ടെൻ്റെയുള്ളിലെന്നും 
പൊന്നിൻവിഷുക്കണി വന്നുചേരാൻ 
കണ്ണാ തുണയ്ക്കണ,മിക്കുറിയെൻ
കൊന്നയില്ലാക്കണി കൈക്കൊള്ളണം!  


2 comments:

  1. Bhakthinirbharamaaya prarththana theerchayayum Kannan chevikkollum.
    Nanmakal Teacher

    ReplyDelete
    Replies
    1. അതെ... കണ്ണൻ സദാ നമ്മുടെയൊപ്പമുണ്ട്. നന്മകൾ നേരുന്നു തങ്കപ്പൻസർ 

      Delete