അരച്ചാൺ വയറിനുവേണ്ടിയോടുന്നൂ ചിലർ,
അരിച്ചാക്കൊക്കുമുദരം കുറയ്ക്കാനുമോടുന്നൂ ചിലർ!
ആഹരിക്കണമന്നമാവശ്യത്തിന്നു മാത്രമായ്,
ആഘോഷവേളയിലുമൊരു വറ്റു പാഴാക്കായ്ക നാം.
അന്നമാണരചൻ, വന്ദിച്ചിടേണം സദാ,
അന്നമാണഞ്ചു കോശങ്ങളായ് പരിണമിപ്പതും!
ആർഭാടവസ്തുവല്ലന്നമെന്നറിയണം,
ആർക്കുമൊരു പ്രതിഷേധമാർഗ്ഗവുമല്ലന്ന,മോർക്കണം.
അന്നത്തോടരുതരുതരിശമൊരിക്കലും,
ആദരവോടെ ഭുജിക്കണമന്നമനുഗ്രഹാർത്ഥം.
അന്നം വിളയിക്കുന്നോർക്കുമെന്നെന്നുമന്നം
അമൃതായ് വച്ചു വിളമ്പുന്നവർക്കുമെൻ കൂപ്പുകൈ!
നന്നായിരിക്കുന്നു ചേച്ചീ..... അല്ലെങ്കിലും ഒരു ചാൺ വയറിനുവേണ്ടിയുള്ള ഒരു ഓട്ടമാണല്ലോ ഈ ജീവിതം
ReplyDeleteഒരു ചാണോ ഒമ്പതു ചാണോ ആയിക്കോട്ടെ, വിശന്നിട്ടാവണം കഴിക്കേണ്ടതെന്നുമാത്രം. സ്റ്റാറ്റസ് സിംബൽ ആയി ഭക്ഷണത്തെ കാണുന്നവർ ഭക്ഷണത്തെ ദുരുപയോഗം ചെയ്യുകയാണു ചെയ്യുന്നത്. വായനയ്ക്കു നന്ദി മഹേഷ്.
Deleteനല്ല സന്ദേശമുൾക്കൊള്ളുന്ന വരികൾ
ReplyDeleteആശംസകൾ ടീച്ചർ
സന്തോഷം സർ
Deleteആർഭാടത്തിന് വേണ്ടി ഭക്ഷണം പാഴാക്കി കളയുന്നത് കാണുമ്പോൾ സങ്കടം തോന്നും... ആരോട് പറയാൻ! നല്ല വരികൾ :)
ReplyDeleteഅതെ മുബീ, നമ്മുടെ നാട്ടിൽ വിവാഹാഘോഷങ്ങളും പാർട്ടികളും മറ്റും കഴിഞ്ഞു പാഴാക്കുന്ന ഭക്ഷണത്തിന് നികുതി കൊണ്ടുവന്നാൽ അതുപയോഗിച്ച് മറ്റൊരു രാജ്യത്തെകൂടി sponsor ചെയ്യാം! അത്രയ്ക്കുണ്ട് ആർഭാടം.
Deleteനല്ല വരികൾ
ReplyDeleteനന്ദി പാർവ്വതീ
Delete