ജലമൊരിന്ദ്രജാലം!
പൊഴിഞ്ഞാൽ വർഷം
തുഴഞ്ഞാലൊരു പുഴ
വഴി തടഞ്ഞാലണ
കര കവിഞ്ഞാൽ പ്രളയം
കീഴെപ്പതിച്ചാൽ പ്രപാതം
തിര ഞൊറിഞ്ഞാൽ സമുദ്രം
തപിച്ചുയർന്നാൽ ബാഷ്പം
തണുത്തുറഞ്ഞാൽ തുഷാരം
മനമുടഞ്ഞാൽ ചുടുലോചം
ഉരുളടർന്നാൽ വിലയം!
സർവ്വം ജലജാതജാലം!!
ജലമില്ലാതെയുള്ള ജീവനെക്കുറിച്ചുചിന്തിക്കാനേ വയ്യ!
ReplyDeleteആശംസകള്‍ ടീച്ചര്‍
ആശംസകൾക്ക് നന്ദി സർ
Delete