ഇത് അനുഗ്രഹീതചിത്രകാരൻ ഷാഫി ഹസ്സൻ വരച്ച മധുവിൻറെ രേഖാചിത്രം, "നന്ദി വിശപ്പില്ലാത്ത ലോകം തന്നതിനു" എന്ന ഒറ്റ വാചകത്തോടൊപ്പം എഫ് ബിയിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം മനസ്സിലേക്ക് തറഞ്ഞിറങ്ങി.
https://www.facebook.com/photo.php?fbid=340191676484265&set=a.128710534299048.1073741827.100014803060001&type=3&theater&comment_id=341129343057165¬if_t=feedback_reaction_generic¬if_id=1519560845107721
https://www.facebook.com/photo.php?fbid=340191676484265&set=a.128710534299048.1073741827.100014803060001&type=3&theater&comment_id=341129343057165¬if_t=feedback_reaction_generic¬if_id=1519560845107721
വെറും അധരവ്യായാമവും തൂലികാവ്യായാമവും ധാർമ്മികരോഷം പ്രകടിപ്പിക്കലും കൊണ്ട് മാത്രം കൊണ്ട് മധുവിനോട് മാപ്പിരക്കാൻ യോഗ്യത നേടില്ല എന്ന തോന്നൽ മൂലം ഇതേക്കുറിച്ച് എഴുതാതിരിക്കുകയായിരുന്നു. ഇന്ന് ഷാഫിയുടെ ഈ ചിത്രം കണ്ടപ്പോൾ എഴുതാതിരിക്കാനാവുന്നില്ല.
സെൽഫി
സെൽഫി
ദൈന്യമേറുംതോറുമെന്തു-
രസമാണുതച്ചുകൊല്ലുവാൻ!
അല്ലെങ്കിലു,മവനുമില്ലൊരു
തെല്ലും പരിഭവം കണ്ണിൽ
ഇല്ല പരിഭ്രാന്തിയും പേടിയും,
പക തീരെയും! നിസ്സംഗൻ!
വരൂ, വകവരുത്താമെളുപ്പം,
ഇവൻ വിശപ്പുതിന്നവൻ!
സത്യമാണ് ടീച്ചര്‍. നിസ്സംഗനേയും,നിസ്സഹായനേയും വകവരുത്താനെന്തെളുപ്പം!തിന്മപെരുത്തകാലം!കലികാലം!!
ReplyDeleteവയലാർ എഴുതിയപോലെ.....
ReplyDelete"പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ
കൊച്ചോമൽക്കിളി വീണല്ലോ
മണ്ണിൽവീണു പിടക്കുകയാണത്
മണ്ണിൽവീണ് പിടക്കുകയാണത്...."
മനസ്സാക്ഷി നഷ്ടപെട്ടവരോട് 'മാ നിഷാദ' എന്നുപറയാൻ ഒരാൾപോലുമുണ്ടായില്ലെന്ന് ആലോചിക്കുമ്പോൾ നടുക്കം വിട്ടുമാറുന്നില്ല. !