Followers

Monday, November 27, 2017

കൃഷ്ണകിരീടം (നാട്ടുപൂക്കൾ)


















കൃഷ്ണകിരീടമണിഞ്ഞു ചുവന്നു- 
തുടുത്തൊരു ചിങ്ങവനാന്തരമെല്ലാം 
ചെമ്പവിഴത്തിൻ കിങ്ങിണി ചാർത്തിയ 
ഗോപുരമേടകളെന്നതു പോലെ!  

കാറ്റിന്നലകൾ പുൽകുംനേരം 
ചെങ്കാവടി ചാഞ്ചാടുംപോലെ  
ലാസ്യമനോഞ്ജം, കൃഷ്ണാട്ടത്തിൻ
ശീലുകളൊത്തൊരു ചോടുകൾ തന്നെ!

ആകാശത്തേരോട്ടും പകലോൻ- 
തന്നുടെ പ്രതിബിംബങ്ങൾ കണക്കെ 
എന്തുമനോഹരമിപ്പൂക്കുടകൾ 
പൂരത്തിൻ കുടമാറ്റംപോലെ! 

നയനങ്ങൾക്കത്യാനന്ദത്തി-
ന്നമൃതം പകരും ചെംപൂക്കുലകൾ 
ചൂടിയൊരുങ്ങും കാടും മേടും 
കണ്ടാലെന്നും ഓണം തന്നെ! 

തൃക്കാക്കരയപ്പൻ തൻനിറുകിൽ 
ചാർത്തും മുത്തുകിരീടം പൂക്കും 
കാനനമോഹിനിയല്ലോയിവളെ 
പാഴ് ച്ചെടിയെന്നു  വിളിച്ചവരാരോ!

2 comments:

  1. വീട്ടുമുറ്റത്തു തലയുയര്‍ത്തിനിന്നിരുന്നച്ചെടി ഇന്നുകാണാന്‍ അപൂര്‍വ്വമായി...ഹൃദ്യമായ വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete