[ജനരക്ഷായാത്രകൾ, മനുഷ്യച്ചങ്ങലകൾ, കൂട്ടയോട്ടങ്ങൾ തുടങ്ങിയ ഉപരിപ്ലവമായ കസർത്തുകൾ കൊണ്ട് മാത്രം ഇവിടെ ആരെങ്കിലും രക്ഷപ്പെടുമോ? അറിയില്ല!!]
ജനരക്ഷയാത്രയോ
സ്വയരക്ഷ യാത്രയോ
ഏതുമാകട്ടെ മാളോരെ!
ആരുമാകട്ടെ മാളോരെ!
പോകേണ്ട ദിക്കതു
പോകുന്നവർ തൻറെ
ഹൃദയത്തിനുള്ളിലെ
യിരുളാർന്നിടങ്ങളിൽ !
തന്നുള്ളിലുള്ളൊരു
കളകൾ തൻ കാടുകൾ
വെട്ടിക്കളഞ്ഞുടൻ
വൃത്തിയാക്കീടുക
വെട്ടം പരന്നൊരു
ഹൃത്തിൽ നിന്നെന്നിട്ടു
നോക്കുക ലോകത്തെ
കണ്‍ കുളിരും വരെ
അപ്പോളതിശയം !
കാണായ് വരും മുന്നി-
ലൊട്ടുമേ സ്വാർത്ഥത
തീണ്ടാത്ത നന്മയെ
നഷ്ടപ്പെടാതതു
കൊണ്ട് പോന്നീടുക
പിന്നെയീ ജീവിത
യാത്ര തുടരുക
ഇത്ര നാൾ തോന്നാത്ത
ശാന്തത തോന്നുകിൽ
അത് തന്നെ ജനരക്ഷ!
അത് തന്നെ സ്വയരക്ഷ !!
കള്ളന്മാരുടെ കൊള്ളായാത്ര
ReplyDeleteഅതെ, വീട്ടുകാരെ തന്നെ കാവൽ നിർത്തിയുള്ള കൊള്ള !
Deleteഎത്രയെത്ര യാത്രകളാ...ഹർത്താൽ നിരോധിച്ചത് പോലെ ഈ ജനദ്രോഹയാത്രയും നിരോധിച്ചിരുന്നെങ്കിൽ.
ReplyDeleteജനത്തിനെ നിരോധിച്ച് ദ്രോഹം നിയമവിധേയമാക്കും. "സാമൂഹ്യസേവനം ആരുടേയും മൗലികാവകാശമല്ല" എന്ന് കോടതി പറഞ്ഞതായി ഒരു റേഡിയോ വാർത്തയും അടുത്തിടെ കേട്ടു. അപ്പോൾ പിന്നെ ഉറപ്പായി, സാമൂഹ്യദ്രോഹം അവകാശം തന്നെ!!
Deleteകമന്റ് അപ്പ്രൂവലിന്റെ ആവശ്യമൊന്നുമില്ല റ്റീച്ചറേ.
ReplyDeleteയാത്രയെ പ്പോലെ തന്നെ യുള്ള കവിത.
ReplyDeleteഎന്ന് വച്ചാൽ നന്നെന്നോ മോശമെന്നോ?!
Deleteആകെത്തുക!
ReplyDeleteജനനന്മ ലക്ഷ്യമാക്കുന്നതായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
ReplyDeleteയാത്രക്കാരുടെ താല്പര്യം അതല്ലല്ലോ!!
അവനവന്‍റെ നേട്ടത്തിനായി.....................
ആശംസകള്‍
കുറഞ്ഞ വരികളിലൊരു യാത്രാ മംഗളം ( ജന ശിക്ഷാ യാത്ര എന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോവുകയാണ് കാട്ടി കൂട്ടലുകള്‍ കാണുംബോള്‍
ReplyDelete