കുട്ടിക്കോ പതിനെട്ടു തികഞ്ഞു
തയ്ക്കണമത്രേ 'ലോ വെയ്സ്റ്റൊന്ന് '
'ലോ വെയ്സ്റ്റെ 'ന്നാലെന്താണെന്നെൻ
ന്യൂ ജനറേഷൻ കുട്ടി മൊഴിഞ്ഞു
പൃഷ് ഠത്തിൻ നടുഭാഗം തൊട്ടി-
ട്ടൊട്ടു തുടങ്ങും ഇരുകാലുകളും
ഇപ്പൊപ്പൊട്ടിത്താഴെപ്പോകും
എന്നു ശഠിക്കും വസ്ത്രമതത്രെ!
'ലോ വെയ്സ്ടി'ട്ടാൽ വേണമതത്രേ
മുന്തിയ ബ്രാന്‍റിന്നണ്ടർവെയറും!
ഇടെയിടെ വെറുതെ കുനിയുമ്പോഴെ-
ല്ലാരും കാണും ബ്രാന്‍റൻ മേന്മ
അല്ലായെങ്കിൽ ഇല്ലൊരു വെയ്റ്റും,
ഒട്ടല്ലീ ലോ വെയ്സ്റ്റിൻ പ്രശ്നം!
എന്തൊരു കഷ്ടപ്പാടാണിവനീ-
യരയരയൻ* ലോ വസ്ത്രം മൂലം!
കൌമാരത്തിന്നഭിമാനത്തിൻ
പ്രശ്നമിതെന്നറിയേണം നമ്മൾ
പേടിക്കേണം പിറകെ നടക്കാൻ
ലോ വെയ്സ്ടിട്ടൊരു തലമുറയാണേ
അത്യാഹിതമെന്തും വന്നേക്കാം
വെപ്രാളം കൊണ്ടൊട്ടും വയ്യ...
(*അരയരയൻ വസ്ത്രം - അരയുടെ അര ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രം എന്നാണ് ഉദ്ദേശിച്ചത് !)
(ചിത്രത്തിന് കടപ്പാട് ഗൂഗിൾ )
മുമ്പ് കണ്ടിരുന്നു..ലോ ജനറേഷൻ ഇപ്പോൾ കാണാറില്ല..
ReplyDeleteആശംസകൾ ടീച്ചർ.
ഇവിടെയൊക്കെ ഇപ്പോഴും ഒരു കുറവുമില്ല ഗിരീഷ് .
ReplyDeleteഹ..ഹ.. ഇഷ്ടായി ലോ ജെനറേഷന്‍.....
ReplyDeleteസന്തോഷം, അതിലേറെ നന്ദി ശ്രീജയ.
Deleteപരസ്യക്കാരുടെ തകര്‍പ്പന്‍ പ്രചരണവും,പോരെപൂരം...
ReplyDeleteആശംസകള്‍ ടീച്ചര്‍
സാറിൻറെ കമെന്റ് കാണാത്തതെന്താണ് എന്ന് അതിശയിക്കുകയായിരുന്നു ഞാനും! വല്ല വയ്യായ്കയും ആയിരിക്കുമോ എന്നു വരെ ശങ്കിച്ചു. ആത്മാർഥതയോടെ രണ്ടു വാക്ക് കുറിച്ച് എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന സാറിൻറെയും മറ്റ് ഒന്ന് രണ്ട് പേരുടെയും കമന്റ്‌സ് മാത്രമേ ഞാൻ കമന്റ് ബോക്സിൽ കണ്ടില്ലല്ലോ എന്ന് ശങ്കിക്കാറുള്ളൂ. ശങ്ക മാറ്റിയതിന് നന്ദി സർ.
ReplyDelete