Followers

Friday, September 28, 2012

മതി

മതിയെന്ന ചിന്തയതു
മതിയില്‍ വരുത്തുവാന്‍
മതിയായനുഗ്രഹം
നല്‍കിടേണം.

മതിയില്‍ മദിക്കുമാ
മദയാനയെത്തള-
ച്ചലതല്ലുമാശ-
യടക്കിടേണം.

 അതിമോഹമളവറ്റു
കൂടുന്ന വേളയില്‍
മതിയായ് വരില്ലൊന്നു-
മീയുലകില്‍,

മതിവരാ മനമതില്‍
മുളയിടും ചിന്തകള്‍
നാശം വിതയ്ക്കും
ധരിത്രി തന്നില്‍.

തെറ്റുകള്‍ ചെയ്യുവാ-
നുള്ളത്തിലുണ്ടാ-
യൊരല്പം മടിയു-
മകന്നുപോകും,

നാണം മറഞ്ഞിടും
മാനവും പോയിടും
സ്വാര്‍ത്ഥത മാത്രം
നിറഞ്ഞുവാഴും.

ആശയ്ക്കറുതി
വന്നീടുകിലാത്മാവില്‍
ശാന്തിതന്‍ പൂമരം
പൂത്തുനില്‍ക്കും!

ലോകം മുഴുവനും
ശാന്തി പരക്കുമാ
നല്ല നാളേയ്ക്കണി 
 ചേരുക നാം!



13 comments:

  1. മതിയില്‍ മദിക്കുമാ
    മദയാനയെ തള-
    ച്ചല തല്ലുമാശ-
    യടക്കിടേണം.

    കൊള്ളാം.
    പക്ഷെ താഴേക്കു വരുമ്പോള്‍ ഈ താളം വരികള്‍ക്കു നഷ്ടമാകുന്നുണ്ട്

    ReplyDelete
  2. നന്നായിരിക്കുന്നു കവിത
    'ലോകം മുഴുവനും
    ശാന്തി പരക്കുമാ
    നല്ല നാളേക്കാ-
    യണി ചേരുക നാം.'
    ആശംസകള്‍

    ReplyDelete
  3. പ്രിയപ്പെട്ട ടീച്ചറെ,

    നന്മ നിറഞ്ഞ ഒരു ആശയം കവിതയായി ഒഴുകിയപ്പോള്‍ മനോഹരമായി. ഏവരും അതിമോഹങ്ങള്‍ വെടിഞ്ഞു മനസ്സില്‍ ശാന്തി വിരിയിച്ചാല്‍ എങ്ങിനെ പരസ്പരം സ്നേഹിക്കാതിരിക്കാനാകും. ആ ലോകം തീര്‍ച്ചയായും സുന്ദരമായിരിക്കും. ആ ഒരു ലോകത്തേക്ക് നമുക്കൊരുമിച്ച് അണിചേര്‍ന്ന് നീങ്ങാം.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  4. കവിത മനോഹരമായി
    ആശംസകള്‍

    ReplyDelete
  5. 'ലോകം മുഴുവനും
    ശാന്തി പരക്കുമാ
    നല്ല നാളേക്കാ-
    യണി ചേരുക നാം.'
    ഭാവുകങ്ങള്‍ .

    ReplyDelete
  6. വിലയേറിയ സമയത്തില്‍ ഒരല്പം ഇവിടെ ചിലവാക്കിയതില്‍ ഏല്ലാവര്‍ക്കും നന്ദി..

    ReplyDelete
  7. If only the so called "torch bearers of our culture" had responded to the degeneration in our society like you !!!

    Kudos to you for highlighting the folly of chasing money and fame in your own little way...V.P.Sreekumar

    ReplyDelete
  8. A mother , house wife or a teacher starts to think in such a way is the most appreciated and it can be considered as the sign of changes in the society. Keep thinking and fight against antisocial activities and write for our little growing buds ....".WIN IS YOURS"..............UmmerM

    ReplyDelete
  9. This is a sign of change a mother or a teacher start to respond against the decays of the present society and trying to inject the fuels of hope in the new generation , keep flame up the candles of hope in the mind of little buds ."win is yours"...............UmmerM

    ReplyDelete
  10. ബുദ്ധി മതിയായ രചന മതിപ്പുള വാക്കുന്ന രചയിതാവ് ,
    വായിച്ചാലും വായിച്ചാലും മതി വരാത്ത കവിതാ ശകലം
    അഭിനനന്ദനങ്ങള്‍ .Tomy Jacob

    ReplyDelete
  11. വാക്കുകള്‍ വളരെ നന്നായിരിക്കുന്നു..
    വാക്കുകള്‍ തന്നെ..

    ReplyDelete