ഇന്നു ഞാന്‍ കാണുന്ന കാഴ്ചകള്‍ നാളെ -
യെന്നോര്‍മയില്‍ നിന്നു മറഞ്ഞുപൊപ്പോയിടാം
ആരാണു ഞാനെന്നുപോലുമറിയാത്ത
പാഴ്വസ്തുവായിക്കിടന്നിടാമേറെനാള്‍
ഓര്‍മതന്നേടുകള്‍ പൊയ് പ്പോയ പുസ്തക-
ച്ചട്ടപോല്‍ ജീവിതം പിഞ്ഞിപ്പറിഞ്ഞിടാം
ഏടുകള്‍ കോര്‍ത്തൊന്നുകെട്ടുവാനാവാതെ
നിശ്ചലമായിക്കിടന്നിടാമേറെനാള്‍
അന്നെന്‍ പ്രിയപ്പെട്ടയാളുകള്‍ വന്നെന്ന-
വസ്ഥയെക്കണ്ടു നെടുവീര്‍പ്പുകൊണ്ടിടാം
തന്നെ മനസ്സിലായില്ലെയെന്നെന്നോടു
മെല്ലെയന്വേഷിച്ചു സങ്കടംകൊണ്ടിടാം
തിരിച്ചറിവില്ലാത്ത കുട്ടിയെപ്പോലെ ഞാന്‍
ബോധമില്ലാതന്നു പൊട്ടിച്ചിരിച്ചിടാം
ചോര്‍ന്നുപോയോരെന്നോർമ്മകൾക്കുള്ളില്‍ ഞാന്‍
തേടിയലഞ്ഞിടാമോരോ മുഖങ്ങളെ
എന്നെ സ്നേഹിച്ചവര്‍ ചൊല്ലിടാമെന്തിന്നു
നല്കിയിവള്‍ക്കീ ദുരിതദിനങ്ങളെ
മറിച്ചോ, വെറുത്തവര്‍ ചൊല്ലിടാമെല്ലാ-
മിവള്‍ ചെയ്ത കര്‍മ്മത്തിന്‍ തിക്തഫലങ്ങള്‍താന്‍ !
ഒന്നുമറിയാതെ പാവയെപ്പോലെ ഞാന്‍
കണ്ണും മിഴിച്ചു പകച്ചു കിടന്നിടാം
മച്ചിന്‍ മുകളിലെ നിശ്ചലബിന്ദുവില്‍
കണ്‍നട്ടു മൃത്യുവെക്കാത്തുകിടന്നിടാം
മാരുതന്‍വന്നു തൊടുന്ന പോലത്ര
തരളിതമാകുമോ മൃത്യുവിന്‍ ലാളനം!
ഒട്ടുമെളുതല്ല ജീവിതം പാരിതി-
ലത്രമേല്‍ ദുഷ്ക്കരം മൃത്യുവുമോര്‍ക്കുകില്‍.
കാലം നമുക്കു കരുതിവച്ചിട്ടുള്ള-
താര്‍ക്കൊന്നു കാലേയറിഞ്ഞിടാനായിടും !
ജീവന്നു ചുറ്റും കറങ്ങുമീ മാനവന്‍
കാലന്നു ചുറ്റും കറങ്ങുന്നു കാലവും !
അര്‍ത്ഥം നിറഞ്ഞ വരികള്‍
ReplyDeleteഅഹങ്കാരത്തോടെ നേടിയെടുത്ത നേട്ടങ്ങളെല്ലാം ഒന്നുമല്ലെന്ന് അറിയാതെ കഴിയുന്ന അവസ്ഥ!!!
നന്നായിരിക്കുന്നു ജീവതത്തെ കുറിച്ചുള്ള ദര്‍ശനം.
ആശംസകള്‍
മനോഹരമായ എഴുത്ത് ...
ReplyDeleteആശംസകള്‍
പ്രിയപെട്ട ടീച്ചര്‍,
ReplyDeleteനല്ല താളവും അര്‍ത്ഥവും ഉള്ള വരികള്‍ ആണ്. കവിത വളരെ നന്നായ്. ഇനിയും എഴുതണേ. വീണ്ടും വായിക്കാന്‍ വരാം.
സ്നേഹത്തോടെ,
ഗിരീഷ്
നന്നായി എഴുതി
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
http://admadalangal.blogspot.com/2012/07/blog-post_11.html
നല്ല വരികള്‍... ഈണത്തോടെ വായിച്ചു...
ReplyDeleteDear Girija,
ReplyDeleteBeautifully written post !
Touching lines......Hearty Congrats...!
Sasneham,
Anu
Dear Friends,
ReplyDeleteThanks a lot for spending time to read me.
"ജീവന് ചുറ്റും കറങ്ങുമീ മാനവന്‍
ReplyDeleteകാലന് ചുറ്റും കറങ്ങുന്നു കാലവും"
ഇത് എന്നെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു. നന്നായിട്ടുണ്ട്.