Followers

Tuesday, March 1, 2022

പ്രപഞ്ചനടനം

ഇന്നു മഹാശിവരാത്രി. 

ആ ചിദംബരേശ്വരൻ്റെ സർഗ്ഗനൃത്തത്തിൻ്റെ പൊരുൾ ഗ്രഹിക്കാൻ ഇനിയുമെത്ര ജന്മങ്ങളുടെ നോമ്പെടുക്കണം...













ടേശനൃത്തം ചിദംബരത്തിൽ
തെളിഞ്ഞിടാനായ് നമഃശിവായ.

ഹേശസൂത്രപ്രപഞ്ചതാളം
തിരിഞ്ഞിടാനായ് നമഃശിവായ.

ശിഖാഗ്നിയേന്തും ഇടത്തുകയ്യും
ഉയർന്നുപൊന്തും ഇടത്തുകാലും,

ണങ്ങിടുന്നേനഹന്ത പോക്കും
വലത്തുകാലും നമഃശിവായ.

മാരിയാടും പ്രപഞ്ചനൃത്ത-
പ്പൊരുൾ ഗ്രഹിക്കാൻ നമഃശിവായ!

************************************


പദപരിചയം 

1. നടേശനൃത്തം - ശിവതാണ്ഡവം 

2. ചിദംബരം - ചിത്താകുന്ന ആകാശം, ദക്ഷിണഭാരതത്തിലെ പ്രശസ്തമായ ശിവക്ഷേത്രം 

3. മഹേശസൂത്രം - മാഹേശ്വരസൂത്രം/ശിവസൂത്രം (താണ്ഡവവേളയിൽ ശിവഡമരുവിൽ നിന്നുതിർന്ന പതിനാലു സൂത്രങ്ങളാണ് ഗുരു പാണിനി രചിച്ച വ്യാകരണശാസ്ത്രത്തിൻ്റെ അടിത്തറ)

4. ശിഖാഗ്നി - ഉയർന്നുപൊന്തുന്ന അഗ്നിനാളങ്ങൾ 

5. യമാരി - യമൻ്റെ ശത്രു, കാലാന്തകൻ 


No comments:

Post a Comment