വ്യോമാശ്ലേഷിതചന്ദ്രക്കലാധരമകുടം
മതിബിംബചുംബിതമഹാശൃംഗസദൃശം
ജടിലഘനകേശാവൃതശിരോമണ്ഡലം
വടവേഷ്ടിതതരൂനിബിഢാരണ്യസദൃശം
ഗംഗാഗുപ്തജടാശീർഷ,മുത്തമശേഖരം
ജാഹ്നവീസരിത്ത്പ്രവാഹമേഖലാസദൃശം
ഫാലാംബരമദ്ധ്യം ജ്ഞാനനേത്രഭാസം
നഭോമണ്ഡലോജ്ജ്വലപ്രഭാകരസദൃശം
ഫണിഹാരചുംബിതനീലകന്ധരപ്രദേശം
കരിനീലസർപ്പഗൃഹവനവാത്മീകസദൃശം
വാമാർദ്ധനാരീശുഭശക്തിപൂർണം
പഞ്ചഭൂതകൃതമായാപ്രപഞ്ചസദൃശം
ഭസ്മാവൃതാംഗപ്രത്യംഗലേപം
സർവ്വമോഹശമശ്മാശാനസദൃശം
ശിവരൂപസ്മൃതസത്ചിദാനന്ദമൂർത്തം
കൈലാസശൃംഗബഹുമുഖഭുവഃസദൃശം!!!
*****
എല്ലാം ശിവമയം....ശിവശക്തിമയം..
ReplyDeleteനമഃശിവായ
DeleteMANOHARAM!
ReplyDelete(GOOGLE CHROME MALYALAM LIPI BLOGGIL KITTUNNILLA ATHAANU ABHIPRAYAM EZHTHAN THAMASICHATH)
ASAMSAKAL TEACHER
മുടങ്ങാതെ ഇവിടെ വരുന്ന ഒരേയൊരാൾ സർ മാത്രമായിരിക്കും. ഒരുപാടു നന്ദി സർ.
Delete