"തൃപ്തിയുമില്ലൊരുഭക്തിയുമില്ലെനി-
ക്കെങ്കിലും നിൻ പടി കേറണമയ്യപ്പ!
നിൻ വ്രതമൊന്നു മുടക്കണമെന്നതേ-
യെൻ ജന്മലക്ഷ്യം, തടുക്കരുതെന്നെ നീ.
ഞാൻ വന്നു നിങ്ങടെ ലിംഗസമത്വ-
സർവ്വസ്വം ശരിയാക്കിടുമതു നിർണയം.
പക്ഷേങ്കി സർക്കാരു തന്നെത്തരേണമെൻ
കേറ്റിറക്കക്കൂലിയിന്നേ പറഞ്ഞിടാം
പിന്നെക്കശപിശയൊന്നും പറയരു-
തെല്ലാം ശരിയാക്കിടുന്നവർ കേൾക്കണം.
എന്നെക്കിടത്തിയുറക്കിയെണീപ്പിച്ച്
പൊന്നുപടി കേറിടാൻ കൊണ്ടുപോകണം
നീലിമലയിലുമപ്പാച്ചിമേട്ടിലു-
മുള്ള കൽപ്പാതകൾ "സ്മൂത്താക്കി" വയ്ക്കണം
എൻ കാലിൽ മുള്ളുകൾ കൊള്ളാതിരിക്കുവാൻ
സർക്കാരുപോലീസു കാവലു നിൽക്കണം."
ദേശായി നമ്മുടെ ദേശത്തിറങ്ങിയാ-
ലമ്പോ! നവോത്ഥാനമാണന്നു നിശ്ചയം!!
ഭേഷായി വമ്പു പറയും രസികത്തി-
യെന്തൊക്കെയുമിനിച്ചൊല്ലുമെൻറയ്യനേ ?!
വന്നത് പോലെ തിരിച്ചങ്ങു പോയല്ലോ
ReplyDeleteപൂങ്കാവനം പങ്കിലമാക്കിടാതെ
ഒരു ഗറില്ലാമോഡൽ വരവ് ഇനിയും
Deleteവരുമെന്നാണ് ചലഞ്ച്. അയ്യപ്പൻറെ പുലിയ്ക്ക് പണിയാകാതെ ഇരുന്നാൽ മതിയായിരുന്നു!
പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ...;-)
ReplyDeleteആധുനികനവോത്ഥാനയുദ്ധങ്ങൾ വരുംതലമുറകളെ ചിരിപ്പിച്ചുകൊല്ലും!
Delete