നാടു നന്നാക്കുവാന്‍ നാട മുറിയ്ക്കുന്ന
നാടുവാഴികൾ നാടു വാഴുന്ന കേരളം!
നാടു നാനാവിധമാക്കുന്ന രാഷ്ട്രീയ-
പ്പാർട്ടികൾ കൂത്തരങ്ങാടുന്ന കേരളം!
നാണമില്ലാത്തോനാണെങ്കിലിന്നവൻ
നാടു ഭരിയ്ക്കുവാനുത്തമനാണത്രെ!
വാക്കു പാലിയ്ക്കാത്തോനാണെങ്കിലായവൻ
വീരനാം കേരളരാഷ്ട്രീയനായകൻ !
വിദ്യയിൽ സംപൂജ്യനെന്നാകിലോ നാടിന്‍റെ-
യുത്തമനാം മുഖ്യനായിടും നിശ്ചയം!
രാഷ്ട്രീയ ഗുണ്ടകൾ കൊടികുത്തി വാഴുമീ
"ദൈവത്തിൻ നാടി"ന്നവസ്ഥ ഹാ കഷ്ടം!
ആരുണ്ടു നാടിനെ രക്ഷിച്ചെടുക്കുവാ -
നാരുണ്ടു നാടിനെ നേരെ നയിയ്ക്കുവാൻ ?
പുത്തൻ തലമുറയ്ക്കാകുമോ നാടിന്‍റെ
നാരായവേരിനെ രക്ഷിച്ചെടുക്കുവാൻ?
മായയിൽ നിന്നുമുണരിൻ യുവത്വമേ,
നാശത്തിൽ നിന്നുമീ നാടിനെ രക്ഷിയ്ക്ക!
നാടുവാഴികൾ നാടു വാഴുന്ന കേരളം!
നാടു നാനാവിധമാക്കുന്ന രാഷ്ട്രീയ-
പ്പാർട്ടികൾ കൂത്തരങ്ങാടുന്ന കേരളം!
നാണമില്ലാത്തോനാണെങ്കിലിന്നവൻ
നാടു ഭരിയ്ക്കുവാനുത്തമനാണത്രെ!
വാക്കു പാലിയ്ക്കാത്തോനാണെങ്കിലായവൻ
വീരനാം കേരളരാഷ്ട്രീയനായകൻ !
വിദ്യയിൽ സംപൂജ്യനെന്നാകിലോ നാടിന്‍റെ-
യുത്തമനാം മുഖ്യനായിടും നിശ്ചയം!
രാഷ്ട്രീയ ഗുണ്ടകൾ കൊടികുത്തി വാഴുമീ
"ദൈവത്തിൻ നാടി"ന്നവസ്ഥ ഹാ കഷ്ടം!
ആരുണ്ടു നാടിനെ രക്ഷിച്ചെടുക്കുവാ -
നാരുണ്ടു നാടിനെ നേരെ നയിയ്ക്കുവാൻ ?
പുത്തൻ തലമുറയ്ക്കാകുമോ നാടിന്‍റെ
നാരായവേരിനെ രക്ഷിച്ചെടുക്കുവാൻ?
മായയിൽ നിന്നുമുണരിൻ യുവത്വമേ,
നാശത്തിൽ നിന്നുമീ നാടിനെ രക്ഷിയ്ക്ക!
No comments:
Post a Comment