രോഹിണീനക്ഷത്രദിവ്യജാതം
മൃദുലകോമളകാന്തബാലരൂപം!
വൃന്ദാവനം മധുരഗാനസാന്ദ്രം
മുരളീരവം ശ്രവണമമൃതതുല്യം
സുചിരം സുഖകരം മനോജ്‌ഞം
സുമുഖം ചിദാനന്ദശാന്തരൂപം!
വനമാലിനം ശ്രീഹരിണകണ്ഠം
കൃഷ്ണം വശ്യചൂർണ്ണകുന്തളം
കരുണാമൃതം ശ്രീവദനസൂനം
ശരണാഗതം തവചരണയുഗളം
ഭാവസാഗരം തരണാർത്ഥമിത്ഥം
തവപൂജനം സുകൃതമേകകൃത്യം!