ഒരുദിനംവരു,മതിശാന്തം!
ജീവിതപുഷ്പവാടിയെനിയ്ക്കു
നീട്ടുമൊരു മൃതിപുഷ്പം, മനോഹരം!
ഞെട്ടൊടിയ്ക്കാതെ സക്ഷമം
ചോട്ടിലിരുന്നു ഞാൻ നോക്കും,
കുഞ്ഞായ് സാകൂതം മിഴിക്കും!
അതുവരെയറിയാത്തൊരു
മാസ്മരഗന്ധം പരക്കും...
പിന്നെയിതളിതളായടരും
പുഷ്പമെന്നെയൊരു ചിരിയിൽ മയക്കും!!
ശുഭ,മതിശാന്ത,മനന്തരം
ഇതളടരുംപോൽ നിശബ്ദം
വിടകൊള്ളുമതിനൊപ്പം, സുഖം!
ദക്ഷിണായനം എന്നാൽ സൂര്യൻറെ തെക്ക് ദിശയിലേക്കുള്ള യാത്ര. സൂര്യൻറെ ഉത്തരായനവും ദക്ഷിണായനവും ഇട മുറിയാതെ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. ജനിച്ചു വീണ നിമിഷം മുതൽ മനുഷ്യനും യാത്രയിലാണ്. നേടി എന്ന അഹങ്കാരവും പോര എന്ന അതൃപ്തിയുമായി, മോഹിപ്പിക്കുന്ന മായാമരീചികയ്ക്കു പിന്നാലെ മനുഷ്യൻറെ തെക്കോട്ടുള്ള യാത്ര. മായയിൽ നിന്ന് പരമ സത്യത്തിലേയ്ക്ക്... മരണമെന്ന പരമ സത്യമാകുന്ന മരുപ്പച്ചയിലേയ്ക്ക്...A Journey From Mirage To Oasis...

മനോഹരമായ വരികൾ
ReplyDeleteആശംസകൾ ടീച്ചർ
ഒരു നിഷ്ഠ പോലെ ഇപ്പോഴും എല്ലാവരുടേയും ബ്ലോഗു വായിക്കാനെത്തുന്നുവല്ലോ സർ. നന്ദി, സ്നേഹം...
Deleteഅതിമനോഹരമായിരിക്കുന്നു ഇനിയും എഴുതുക Thankyou
ReplyDeleteനന്ദി ധ്രുവകാന്ത്
Delete